|    Dec 16 Sat, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫ് ളാറ്റുകള്‍ക്കു പിടിവീഴും

Published : 13th July 2016 | Posted By: SMR

flatടോമി മാത്യു

കൊച്ചി: സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സില്ലാതെയും കൃത്യമായ മാലിന്യനിര്‍മാര്‍ജന സംവിധാനമില്ലാതെയും പ്രവര്‍ത്തിക്കുന്ന ഫ് ളാറ്റുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവ കുടുങ്ങും. പരിശോധനയ്ക്കായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദൗത്യസേന രൂപീകരിക്കുന്നു.
ഭൂരിഭാഗം ഫ് ളാറ്റുകളും ഹോട്ടലുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ തന്നെ ദൗത്യസേനക്കു രൂപം നല്‍കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ തേജസിനോടു പറഞ്ഞു. കോര്‍പറേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ദൗത്യസേനയുടെ പ്രവര്‍ത്തനം. സേന രൂപീകരിച്ച ശേഷം ആദ്യം പരിശോധന നടത്തുക കൊച്ചിയിലായിരിക്കും. തുടര്‍ന്ന് കോഴിക്കോട്ടും പിന്നീട് മറ്റു കോര്‍പറേഷനുകളിലും പരിശോധന നടത്തും.
ഇതിന്റെ ഘടന എപ്രകാരമായിരിക്കണമെന്നും ഇതില്‍ ഉണ്ടാവേണ്ട ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നുവരുകയാണെന്നും അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാവുമെന്നും ചെയര്‍മാന്‍ കെ സജീവ് പറഞ്ഞു. തിരുവനന്തപുരത്ത് അടുത്തിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫഌറ്റുകള്‍ ഉള്‍പ്പെടെയുള്ള 403ഓളം കെട്ടിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പകുതിയിലധികം കെട്ടിടങ്ങളിലും ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ആദ്യഘട്ടത്തില്‍ 20 ഫ് ളാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ നാലെണ്ണം മാത്രമാണ് ലൈസന്‍സ് എടുത്തിട്ടുള്ളത്. ഇവയാവട്ടെ കൃത്യമായി ലൈസന്‍സ് പുതുക്കിയിട്ടുമില്ല. പരിശോധന നടത്തിയ ബാക്കി 16 എണ്ണവും ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍ വിജയദേവി തേജസിനോടു പറഞ്ഞു. പല ഫഌറ്റുകളും കൃത്യമായ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. നിയമലംഘനം കണ്ടെത്തിയിരിക്കുന്ന ഫ് ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിജയദേവി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം ഫഌറ്റുകള്‍ ഉള്ള കൊച്ചിയില്‍ ഭൂരിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണു പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശോധനകള്‍ ബോ ര്‍ഡിന്റെ ഭാഗത്തു നിന്നു കാര്യക്ഷമമായി നടക്കുന്നില്ല. നിശ്ചിത കാലാവധിക്കാണ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. കാലാവധി കഴിയുമ്പോള്‍ ഈ ലൈന്‍സന്‍സ് പല സ്ഥാപനങ്ങളും പുതുക്കാറില്ല. ഇത്തരത്തിലുള്ളവ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പലപ്പോഴും മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കഴിയാറില്ല.
ബോര്‍ഡില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് ഇത്തരത്തിലുള്ള പരിശോധനകളെ ബാധിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പുതിയ നിയമങ്ങള്‍ വരുമ്പോള്‍ ഇവ കൃത്യമായി സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss