|    Jul 26 Wed, 2017 8:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചട്ടം ലംഘിച്ച് സ്ഥലംമാറ്റം നടക്കുന്നു: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Published : 13th March 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലംമാറ്റം നടക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. ഇത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ചട്ടം ലംഘിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍, ടൂറിസം വകുപ്പ് തുടങ്ങിയവയിലാണ് സ്ഥലംമാറ്റം നടത്തിയതായി ഇലക്ട്രല്‍ ഓഫിസര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയോട് ആവശ്യപ്പെട്ടു. ഈ മാസം മൂന്നിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക