|    Nov 17 Sat, 2018 5:44 am
FLASH NEWS

‘ചങ്ങാതി’ കര്‍മ പദ്ധതി തയ്യാറായി : ഇന്ന് മുതല്‍ വാര്‍ഡുതല സംഘാടക സമിതികള്‍

Published : 23rd September 2017 | Posted By: fsq

 

കൊല്ലം: സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതയുടെ (ചങ്ങാതി) കര്‍മ പദ്ധതികള്‍ തയ്യാറായി. ഇന്ന് മുതല്‍ 28 വരെ വാര്‍ഡുതല സംഘാടക സമിതികള്‍ യോഗം ചേരും. 29ന് സര്‍വേ പരിശീലനം നടത്തും. 30ന് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആശയ വിനിമയവും ചര്‍ച്ചയും നടക്കും. ഒക്‌ടോബര്‍ ഒന്നിന് ശുചീകരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ ബോധവത്ക്കരണ ക്ലാസുകളും നടക്കും. രണ്ടു മുതല്‍ അഞ്ചുവരെ സര്‍വേയും ക്രോഡീകരണ പ്രവര്‍ത്തനങ്ങളും ഒക്‌ടോബര്‍ എട്ടിന് സ്‌നേഹ സൗഹൃദ സംഗമവും 15ന് പ്രവേശനോത്സവും നടക്കും. നവംബറില്‍ മെഡിക്കല്‍, നേത്ര പരിശോധനാ ക്യാമ്പുകളും കണ്ണട വിതരണവും സംഘടിപ്പിക്കും. ഡിസംബറില്‍ കലോത്സവും ജനുവരിയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും ഫെബ്രുവരിയില്‍ പഠനയാത്രയും മാര്‍ച്ചില്‍ പഠിതാക്കളുടെ മൂല്യനിര്‍ണയ പ്രഖ്യാപനവും നടത്തും.പെരിനാട്  പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതിയാണ് കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 507 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ രാജശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, വൈസ് പ്രസിഡന്റ് ശ്രീദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി സുരേഷ്, ശ്രീകുമാരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി അനില്‍കുമാര്‍, സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss