|    Jan 20 Fri, 2017 7:21 am
FLASH NEWS
Home   >  Life  >  Health  >  

ചങ്ങാതിമാരില്ലാത്തത് ആരോഗ്യത്തിന് ഹാനികരം

Published : 25th August 2016 | Posted By: frfrlnz

4873684-group-of-five-indian-friends-cheerful-youth-male-people-outdoor

ഹവാര്‍ഡ്: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ചങ്ങാതിമാരില്ലാത്തത് ഇതു പോലെ തടിക്ക് കേടാണെന്നു പറഞ്ഞാലോ ?
ബ്രിട്ടണിലെ പ്രശ്‌സതമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് ചങ്ങാതിമാരില്ലാത്തത് പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ ഇല്ലാതെ ഏകാന്തതയോടെ സമൂഹവുമായി ഒരു ബന്ധമില്ലാതെ ജീവിക്കുന്നവരില്‍ ഹൃദയസ്തംഭനം, മറ്റ് ആഘാതങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഒറ്റപ്പെട്ടു ജീവിക്കുന്നവരില്‍ ഫിബ്രിനോജെന്റെ(കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു തരം പ്രോട്ടീന്‍) അളവ് കൂടുതലാകുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കാനും രക്തധമനികളിലേക്കുള്ള രക്തം പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രോട്ടീനാണ് ഫിബ്രിനോജെന്‍.
സുഹൃത്തുക്കളുള്ളവരേക്കാള്‍ ശരീരത്തില്‍ ഫിബ്രിനോജെന്റെ അളവ് കൂടുതല്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണെന്നും സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

സുഹൃത്ത് ബന്ധംമില്ലാത്തവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു സര്‍വ്വകലാശാലയായ യോര്‍ക്കും നേരത്തെ കണ്ടെത്തിയിരുന്നു. സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കും.ഇവര്‍ ടെന്‍ഷനുകള്‍ ഒറ്റയ്ക്ക് സഹിക്കുന്നവരും ജോലിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നവരുമായിരിക്കും. ഇത്തരക്കാരിലാണ് ഹൃദയാഘാതത്തിന് സാധ്യത കൂടുതലെന്നും സര്‍വ്വകലാശാല വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 274 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക