|    Jun 20 Wed, 2018 3:46 am
Home   >  Todays Paper  >  page 12  >  

ചങ്ങരോത്ത് എംയുപിയില്‍ ഒരു ഡിവിഷന്‍ കൂടി വര്‍ധിച്ചു

Published : 13th June 2018 | Posted By: kasim kzm

പേരാമ്പ്ര: നിപാ ഭീതിയില്‍ കഴിഞ്ഞ ചങ്ങരോത്ത് സൂപ്പിക്കടയില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ ഒരു ഡിവിഷന്‍ കൂടി നിലവില്‍ വന്നു. 81 വിദ്യാര്‍ഥികള്‍ ഇത്തവണ വര്‍ധിച്ചു. ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ പതിവിനു വിപരീതമായി വളരെ ലളിതമായ ചടങ്ങുകളോടെയാണ് പ്രവേശനോല്‍സവം നടന്നത്.
സൂപ്പിക്കട പ്രദേശം ഉള്‍പ്പെടുന്ന സ്ഥലത്തെ ഏക പൊതുവിദ്യാലയമായ ഇവിടെ കഴിഞ്ഞ വര്‍ഷം 351 വിദ്യാര്‍ഥികളുണ്ടായിരുന്നത് ഇത്തവണ 382 ആയി ഉയര്‍ന്നു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഴ്‌സറിയില്‍ എല്‍കെജിയില്‍ പുതുതായി എത്തിയ 40 കുട്ടികള്‍ ഉള്‍പ്പെടെ 75 പേരുമുണ്ട്.
നിപാ ഭീതി അകന്നതിനാലാണ് ഇന്ന് മക്കളുമായെത്തിയതെന്ന് പ്രവേശനോല്‍സവത്തിന് എത്തിയ ഒരു മാതാവ് പറഞ്ഞു. സാബിത്തിനെയും സാലിഹിനെയും സ്മരിച്ച് മൗനപ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ എം രാജീവന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss