|    Jun 26 Tue, 2018 1:19 am
FLASH NEWS

ചങ്ങരംകുളത്ത് 25 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

Published : 6th May 2017 | Posted By: fsq

 

ചങ്ങരംകുളം:  മദ്യശാലകള്‍ അടച്ചുപൂട്ടിയതിന്റെ മറവില്‍ വ്യാപകമായി അനധികൃത വിദേശ മദ്യം ശേഖരിച്ച് വില്‍പന നടത്തിയ പള്ളിക്കര സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി ചോഴിയത്ത് ഉണ്ണികൃഷ്ണന്‍ (65) നെയാണ് ചങ്ങരംകുളം റെയ്ഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും വില്‍പന നടത്താനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. അര ലിറ്റര്‍ ബോട്ടലുകളായി സൂക്ഷിച്ച 50 മദ്യക്കുപ്പികളാണ് പ്രതിയുടെ വീട്ടില്‍നിന്ന് പിടികൂടിയത്. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ആറുമാസമായി പ്രദേശത്ത് ബൈക്കില്‍ മദ്യ വില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങങ്ങളായി പ്രതി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതി വലയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ, കെ ജാഫര്‍, സുദര്‍ശന്‍, സിവില്‍ ഓഫിസര്‍മാരായ മോഹന്‍ദാസന്‍, പ്രമോദ് പി പി, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss