|    Mar 23 Thu, 2017 10:02 pm
FLASH NEWS

ചങ്ങന്‍കുളങ്ങരയില്‍ വീണ്ടും വീട് കുത്തിതുറന്ന് മോഷണശ്രമം

Published : 8th October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങരയില്‍ വീണ്ടും വീട് കുത്തിതുറന്ന് മോഷണശ്രമം . ചങ്ങന്‍കുളങ്ങര ബ്ലോക്ക് ജങ്ഷന് സമീപം ഉഷസില്‍ ഗോപന്റെ വീടിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതില്‍ കുത്തി പൊളിച്ചാണ് മോഷണശ്രമം നടന്നത്. വീട്ടു കാര്‍ രണ്ട് ദിവസമായി ഒരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് മോഷണം ശ്രമം. വീട്ടിലെ എല്ലാ മുറികളും കുത്തിതുറന്ന് അലമാരിയിലും മേശയിലും ഇരുന്ന സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തു. സ്വര്‍ണ്ണവും പണവും വീട്ടില്‍ സൂക്ഷിക്കാതിരുന്നത് മൂലം ഒന്നും നഷ്ടമായില്ല. ഏതാനും നാളുകള്‍ക്ക് മുന്‍പ് ചങ്ങന്‍കുളങ്ങരയിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിരുന്നു. ചങ്ങന്‍കുളങ്ങരയില്‍ മാത്രമായി ഏഴോളം മോഷണമാണ് നടന്നത്. ഒന്നിന് പോലും ഒരു തുമ്പും കണ്ടെത്താനായില്ല. വിവിധ മോഷണങ്ങളിലായി 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് നഷ്ടമായത്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക