|    Aug 19 Sat, 2017 11:10 am
FLASH NEWS

ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജിവച്ചു

Published : 21st November 2016 | Posted By: SMR

ചങ്ങനാശ്ശേരി: നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചതായി എല്‍സമ്മ ജോബ് അറിയിച്ചു. യുഡിഎഫ് ധാരണ പ്രകാരം വൈസ് ചെയര്‍പേഴ്‌സണായി അനുവദിച്ച ഒരു വര്‍ഷ കാലാവധി അവസാനിച്ചതിനാലാണ് നഗരസഭ സെക്രട്ടറി മുമ്പാകെ രാജി സമര്‍പ്പിച്ചത്. ളായിക്കാട് ബൈപാസിനോട് ചേര്‍ന്നു നഗരസഭ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍, സാക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും ആറര കോടിരൂപ സമാഹരിക്കുവാന്‍ സാധിച്ചു. നഗരസഭ പുതുതായി ആരംഭിക്കുന്ന ഉറവിട മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശുചിത്വ മിഷന്റെ  അംഗീകാരം നേടി എടുക്കുവാന്‍ കഴിഞ്ഞു. പൂവക്കാട്ടുചിറ ടൂറിസം പദ്ധതി, നഗരസഭയ്ക്ക് പുതിയ ഓഫിസ് കോംപ്ലക്‌സ് മന്ദിരം, മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം എന്നിവയ്ക്ക് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും ഇക്കാലയളവില്‍ സാധിച്ചു. എംഎല്‍എ, നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍, നഗരവാസികള്‍ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും എല്‍സമ്മ ജോബ് നന്ദി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക