|    Mar 30 Thu, 2017 6:24 am
FLASH NEWS

ചങ്ങനാശ്ശേരി നഗരസഭാ ജീവനക്കാര്‍ക്കുനേരെ ആക്രമണം

Published : 21st March 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നഗരസഭാ ജീവനക്കാരെ അക്രമിച്ചതായി പരാതി. നഗരസഭാ ഗേറ്റിനു മുന്നിലിട്ട് സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45നാണ് സംഭവം. നികുതി കുടിശ്ശിക പിരിവിനായി നഗരസഭയിലെത്തിയ സുധീഷ്‌കുമാര്‍, മനോജ് കെ ബി എന്നിവരാണ് സാമൂഹികവിരുദ്ധരുടെ ആക്രമണത്തിന് ഇരയായത്.
വാര്‍ഡില്‍ നിന്നു നികുതിപ്പണം പിരിച്ചു ഉച്ചയോടെ ഓഫിസിലെത്തി ഭക്ഷണം കഴിച്ചശേഷം വീണ്ടും വാര്‍ഡിലേക്ക് പോവാനായി ബൈക്കില്‍ നഗരസഭാ കവാടത്തില്‍കൂടി റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അമിത വേഗത്തിലെത്തിയ ഓട്ടോ ബൈക്കിനു മുന്നില്‍ കുറുകെ നിര്‍ത്തി ഓട്ടോഡ്രൈവര്‍ അസഭ്യം പറഞ്ഞത്.     കാര്യം തിരക്കാനായി ഇറങ്ങിയ സുധീഷിനെയും മനോജിനെയും ഓട്ടോ ഡ്രൈവര്‍ അസഭ്യ വര്‍ഷം നടത്തി.
ഇതിനിടയില്‍ അവിടെയെത്തിയ മൂന്നുപേര്‍ അകാരണമായി ജീവനക്കാരെ വളഞ്ഞിട്ട് തല്ലിയതായി പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടി. ചങ്ങനാശ്ശേരി പോലിസില്‍ പരാതി നല്‍കി. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്നു ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ രാജു പി എബ്രഹാം, എ എസ് ബിജുമോന്‍, ജോണ്‍സണ്‍ ഇസഡ്, എ ഷാജഹാന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day