|    Feb 20 Mon, 2017 3:03 pm
FLASH NEWS

ചങ്ങനാശ്ശേരി-തിരുവല്ല റെയില്‍പ്പാതയില്‍ വിള്ളല്‍

Published : 7th November 2016 | Posted By: SMR

തിരുവല്ല: ചങ്ങനാശ്ശേരി-തിരുവല്ല പാതയില്‍ റെയില്‍ ട്രാക്കില്‍ വിളളല്‍ കണ്ടെത്തി. കുറ്റപ്പുഴ മേല്‍പ്പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് പാളത്തില്‍ അഞ്ച് സെന്റീമീറ്ററോളം വലിപ്പമുളള വിളളല്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ ട്രെയിന്‍ കടന്നുപോകവേ ശബ്ദത്തില്‍ വ്യത്യാസം തോന്നിയ പരിസരവാസിയായ ശ്യാം എന്ന യുവാവാണ് വിളളല്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിളളല്‍ മൂലം രാവിലെ എട്ട് മണിക്ക് കടന്നുപോവേണ്ട വേണാട് എക്‌സ്പ്രസ് അരമണിക്കുര്‍ നേരം വൈകി. എട്ടരയോടെ എന്‍ജിനീയറിങ് വിഭാഗം എത്തി പ്രശ്‌നം പരിഹരിച്ചു. ട്രാക്കിലെ വിള്ളല്‍ യഥാസമയം കണ്ടെത്തി പരിഹരിക്കാനായത് വലിയൊരു അപകടം ഒഴിവാക്കിയെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക