|    Jun 25 Mon, 2018 4:18 am
FLASH NEWS

ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിരവധി ബസ്സുകള്‍ നിര്‍ത്തലാക്കിയേക്കും

Published : 29th January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ദിവസം 10000 രൂപയെങ്കിലും വരുമാനമില്ലാത്ത സര്‍വീസുകള്‍  നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് നിരവധി സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടിവരും. 54സര്‍വീസുകളുള്ള ഡിപ്പോയില്‍ ശരാശരി 10000 രൂപക്ക് അടുത്തു മാത്രമാണ് ഇപ്പോള്‍ ദിവസവരുമാനം. എന്നാല്‍ വേളാങ്കണ്ണി, തൂത്തുക്കുടി  മധുര, ചെന്നൈ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളും ഫാസ്റ്റ് പാസഞ്ചറും ഇതില്‍ ഉള്‍പ്പെടുന്നില്ല. ചങ്ങനാശ്ശേരിയില്‍ നിന്നും കിഴക്കന്‍ മേഖലകളിലേക്കു സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കും നല്ല വരുമാനമുണ്ട്. ചങ്ങനാശ്ശേരി നഗരവുമായി ബന്ധപ്പെടുന്ന കാവാലം, പൂവം, ലിസ്യൂ, തുടങ്ങിയ പ്രദേശങ്ങളില്‍ ഓടുന്ന ബസ്സുകള്‍ക്കു 10000 രൂപ കളക്ഷന്‍ ലഭിക്കുന്നില്ല. ഇവ നിര്‍ത്തല്‍ ചെയ്യുമെന്ന ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും നിര്‍ത്തല്‍ ചെയ്യുന്നവയില്‍ ഈ ബസുകളും ഉള്‍പ്പെടുമെന്നാണ് പറയപ്പെടുന്നത്.എങ്കില്‍ വലിയ ബുദ്ധിമുട്ടുകളാവും ഈപ്രദേശങ്ങളില്‍ ഉള്ളവര്‍ അനുവഭിക്കേണ്ടിവരിക. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി, താലൂക്ക് ഓഫിസ് ഉള്‍പ്പെടെയുള്ള അനുബന്ധ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പേകുന്നവരെല്ലാം ആശ്രയിക്കുന്നതും കെഎസ്ആര്‍ടിസി ബസ്സുകളെയാണ്. വരുമാനക്കു—റവിന്റെ പേരില്‍ ഇവ നിര്‍ത്തല്‍ ചെയ്താല്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളാവും ജ—നങ്ങള്‍ക്കുണ്ടാവുക. ജനങ്ങള്‍ക്കു ഏറെ പ്രയോജനപ്രദമായ സര്‍വീസുകള്‍ കളക്ഷന്‍ കുറവിന്റെ പേരില്‍ നിര്‍ത്തല്‍ ചെയ്യരുതെന്ന ആവശ്യം ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss