|    Jul 22 Sun, 2018 1:12 am
FLASH NEWS

ചങ്ങനാശ്ശേരി ജലോല്‍സവം ഇക്കൊല്ലവും നടക്കാന്‍ സാധ്യതയില്ലെന്ന്

Published : 13th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളോടുകൂടി കഴിഞ്ഞകാലങ്ങളില്‍ നടത്തിവന്നിരുന്ന ചങ്ങനാശ്ശേരി മനക്കച്ചിറ ജലോല്‍സവം ഇക്കൊല്ലവും നടക്കാനിടിയില്ല.  അതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പോലും ഇതുവരെയും ആരംഭിച്ചിട്ടുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അംബദ്കര്‍ വള്ളംകളി എന്ന പേരില്‍ ചങ്ങനാശ്ശേരിയിലേയും പൂവം ഭാഗത്തേയും ജലോല്‍സവ പ്രേമികള്‍ ഒത്തുചേര്‍ന്നു തുടക്കം കുറിച്ച ജലോല്‍സവം ഏതാനും വര്‍ഷം നടത്തിയെങ്കിലും പിന്നീട് നിലക്കുകയായിരുന്നു. തോട്ടില്‍ അടിഞ്ഞുകൂടുന്ന പോളയും പായലും നീക്കം ചെയ്യുന്നതിനും തോടിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനും വര്‍ഷംതോറും വന്‍തുക ചെലവഴിക്കേണ്ടിവരുന്നു എന്ന കാരണത്താലായിരുന്നു ഇത് നിര്‍ത്തലായത്. എന്നാല്‍ പിന്നീട് നാലുവര്‍ഷം മുമ്പ്  മാധ്യമങ്ങളും  സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും ജലോല്‍സവ പ്രേമികളുമെല്ലാം ഒത്തൊരുമിച്ച് ആവശ്യപ്പെടുകയും തുടര്‍ന്നു നഗരസഭ മുന്‍കയ്യെടുത്തു സ്വാഗതസംഘം രൂപീകരിച്ചു  ജലോല്‍സവം ആരംഭിക്കുകയും ചെയ്തു. ജനപിന്തുണ കൊണ്ട്  ഏറെ ശ്രദ്ധേയവുമായിരുന്നു ഈ ജലോല്‍സവം. എന്നാല്‍ ഓരോവര്‍ഷവും ജലോല്‍സവം നടക്കുന്നതിനു മുമ്പായി പോള നീക്കം ചെയ്യാന്‍ ല—ക്ഷങ്ങള്‍ വീണ്ടും ചെലവഴിക്കേണ്ടിവരുന്നതു അഴിമതിക്കു സാഹചര്യമൊരുക്കുമെന്ന ആക്ഷേപം ഉയരു—കയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വള്ളംകളി ഉപേക്ഷിക്കുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു ഓരോവര്‍ഷവും പോളകളും മറ്റും നീക്കം ചെയ്തിരുന്നത്. കൂടാതെ സി എഫ് തോമസ് എംഎല്‍എയും നഗരസഭയും ഇതിനായി മുന്‍കയ്യെടുത്തിരുന്നു. എന്നാല്‍ ഇത് നിരന്തരം വിമര്‍ശനത്തിനു ഇടയാകാതിരിക്കാന്‍ സ്ഥിരമായി പായലും പോളയും നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ബന്ധപ്പെട്ട—വര്‍ പറഞ്ഞിരുന്നു. കൂടാതെ ഇതിനായി ഗ്രീന്‍ സേന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ വിവിധ തോടുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ മനക്കച്ചിറയാറ്റില്‍  എത്താതിരിക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനും പുറമെ ജലോല്‍സവത്തിനായി ആറ്റിലെ ആഴം വര്‍ദ്ധിപ്പിക്കാനും നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ എല്ലാം വള്ളംകളി കഴിയുന്നതോടെ അസ്തമിക്കുകയും വീണ്ടും  പഴയപടി മനക്കച്ചിറയാറ്് ആകുകയും ചെയ്യുകയായിരുന്നു പതിവ്. തോട്ടിലെ പോള—നീക്കം ചെയ്യാന്‍ സ്ഥിരം സംവിധാനം ഒരുക്കുമെന്നും പറഞ്ഞിട്ടു അതും നടപ്പായില്ല. തന്നെയുമല്ല കേരളത്തിലെ എല്ലാ ജലോല്‍സവങ്ങളും സമാപിച്ചശേഷം ഇതു നടത്തുമ്പോള്‍  ഈ വള്ളം കളിക്കുമാത്രമായി വള്ള—ങ്ങള്‍ വീണ്ടും സജ്ജമാക്കാന്‍  കളിവള്ള ഉടമകളും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തില്‍ നേരത്തെ വള്ളംകളി നടത്താനും നീക്കങ്ങള്‍  നടത്തിയെങ്കിലും അതും പരാജയപ്പെ—ട്ടു. എന്നാല്‍ ഇത്തവണ നേരത്തെതന്നെ മനക്കച്ചിറയിലെ പോളയും പായലും മറ്റും നീക്കം ചെയ്തു—കഴിഞ്ഞെങ്കിലും  ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മനക്കച്ചിറ ജലോല്‍സവം നടത്താന്‍  ഇനിയും തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തവണയും ജലോല്‍സവം നടക്കാനുള്ള സാഹചര്യവും ഇല്ലാതാവുകയാണ്. സ്വീകരണം നല്‍കിവൈക്കം: അടിമാലി നളന്ദ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്വാതന്ത്രസമര ബോധവല്‍ക്കരണ സന്ദേശ യാത്രയ്ക്ക് വൈക്കത്ത് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്റ്റുഡന്റ്‌സ് പോലിസ്, ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍,  നാഷനല്‍ സര്‍വീസ് വിഭാഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി. സ്വീകരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് രേഖ വെള്ളത്തൂവല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ സി എസ് റെജി കുമാര്‍, കോ ഓര്‍ഡിനേറ്റര്‍ പ്രീത ഭാസ്‌ക്കര്‍, പ്രിന്‍സിപ്പാള്‍മാരായ പി ആര്‍ ബിജി, കെ വി പ്രദീപ്കുമാര്‍, ഹെഡ്മാസ്റ്റര്‍ പി ടി ജിനീഷ്, കെ കെ നാണപ്പന്‍, സത്യന്‍ കോനാട്ട് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss