|    Oct 20 Fri, 2017 9:09 am
FLASH NEWS

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോ നിശ്ചലമായി

Published : 6th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ ഡിപ്പോ പൂര്‍ണമായും നിശ്ചലമായി. സമരം അറിയാതെ നഗരത്തിലെത്തിയ നൂറുകണക്കിനു യാത്രക്കാരും വലഞ്ഞു. എന്നാല്‍ എംസി റോഡു വഴി ഇടക്കിടക്കു ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നതിനാല്‍ അല്‍പം ആശ്വാസം ലഭിച്ചെങ്കിലും ആ ബസ്സുകളിലെല്ലാം അത്യപൂര്‍വ തിരക്കും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നു സ്ത്രീകളും കുട്ടികളും മാത്രമല്ലാ പ്രായമായവരും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. എന്നാല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പകരം സംവിധാനം ഒരുക്കാത്തതും ബുദ്ധിമുട്ടുകള്‍ക്കു കാരണമായിട്ടുണ്ട്. അതേസമയം നഗരത്തില്‍ ഒന്നും രണ്ടും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളിലും രാവിലെ ഓടിയ എല്ലാ ട്രെയിനുകളിലും നല്ല തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ തന്നെ ടിഡിഎഫിന്റെ നേതൃത്വത്തില്‍ ഡിപ്പോയിലെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് സമര രംഗത്തിറങ്ങിയെങ്കിലും ജോലി ചെയ്യാനായി സിഐടിയു വിഭാഗം തയ്യാറായി നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അവരും ജോലി ചെയ്യുന്നതില്‍ നിന്നു പിന്മാറുകയായിരുന്നു. ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്നുള്ള 54 ഷെഡ്യൂളുകളില്‍ ഒന്നുപോലും സര്‍വീസ് നടത്താത്ത അപൂര്‍വ ദിവസമായിരുന്നു ഇന്നലെ. സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തില്‍ ബസുകള്‍ കുറുകെ ഇട്ടിരുന്നതിനാല്‍ എംസി റോഡുവഴിയുള്ള ദീര്‍ഘദൂര ബസുകള്‍ക്കു സ്റ്റാന്റില്‍ കയറാനാവാതെ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റണ്ടതായും വന്നു. ഡിപ്പോയില്‍ പോലിസിനെ വിന്യസിച്ചിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. തൊഴിലാളികള്‍ നടത്തിയ സമരത്തിനു സന്തോഷ് കുര്യന്‍, കെ ആര്‍ മോഹനന്‍കുമാര്‍, സുകുമാരന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക