|    May 23 Tue, 2017 4:31 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ ‘വീട്ടുമുറ്റത്തൊരു ലൈബ്രറി’ പദ്ധതി ആരംഭിച്ചു

Published : 30th September 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: പുസ്തക കൂട്ടങ്ങളുമായി കയറി വന്ന എന്‍എസ്എസ് വോളന്റിയേഴ്‌സ് വീട്ടുകാര്‍ക്കു പുതുമയായി. വായിക്കുന്നതിന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ ഓരോ വീട്ടുകാരും തിരഞ്ഞെടുത്തു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ‘വീട്ടുമുറ്റത്തൊരു ലൈബ്രറി’ എന്ന പരിപാടിയുടെ ഭാഗമായാണ് പുസ്തകങ്ങളുമായി കുട്ടികള്‍ വീടുകളിലെത്തിയത്. ഓരോ പുസ്തകവും വായിച്ചു കഴിയുമ്പോള്‍ നിശ്ചിത തിയ്യതിയില്‍ മടക്കി വാങ്ങി പുതിയത് നല്‍കും. 10 ഗ്രൂപ്പുകളായി ഗത്‌സമിനി വാര്‍ഡിലെ 100 വീടുകളില്‍ ആദ്യഘട്ടമായി ഇപ്പോള്‍ പുസ്തകള്‍ എത്തിച്ചത്.സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് വോളന്റിയര്‍മാര്‍ സംഭരിച്ച പുസ്തകങ്ങളാണു പദ്ധതിയുടെ മുതല്‍കൂട്ട്. ഈ പരിപാടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി കണ്‍വീനര്‍ ഐശ്വര്യ സുനില്‍ പറഞ്ഞു. കൂടുതല്‍ വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ താല്‍പ്പര്യമുള്ള സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ വിദ്യാര്‍ഥികൂടിയായ ഐശ്വര്യ അറിയിച്ചു. 9447271352. വീട്ടുമുറ്റത്തൊരു ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍സമ്മ ജോബ് നിര്‍വ്വഹിച്ചു. ആദ്യപുസ്തകം ആലിച്ചന്‍ തൈപ്പറമ്പില്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ ബര്‍സാര്‍ സി ലിന്‍സി വലിയപ്ലാക്കല്‍, കോ ഓഡിനേറ്റര്‍ വി ജെ ലാലി, ഡെയ്‌സമ്മ വര്‍ഗീസ്, സി എലൈസ്, ആന്‍സി കെ ജോസഫ്, ഷൈന്‍ തോമസ്, ദേവനന്ദ എം, ഐശ്വര്യ സുനില്‍, റൂത്ത് സൂസന്‍ കോശി, എബിന്‍ വര്‍ഗീസ്, ജോബിന്‍ ജോസഫ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day