|    Apr 21 Sat, 2018 9:06 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് കണ്‍വന്‍ഷനുകള്‍ നടത്തി

Published : 20th April 2016 | Posted By: SMR

ചങ്ങനാശ്ശേരി: യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വലിയകുളം മേഖലാ യോഗം ജോണിക്കുട്ടി സ്‌കറിയായുടെ അധ്യക്ഷതയില്‍ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി ജെ ലാലി ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ലിസമ്മ ജോര്‍ജ്, ജസ്റ്റിന്‍ തോമസ്, തോമസുകുട്ടി പി കെ, ബിജു പാണ്ടിച്ചേരി, ജോര്‍ജു മണക്കുന്നേല്‍, ജോസഫ് ചാക്കോ, ജോസഫ് ചെത്തിമറ്റം സംസാരിച്ചു. കാക്കാംതോട് മേഖലാ കണ്‍വന്‍ഷന്‍ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ നൗഷാദ്, കെ എസ് ഹലീല്‍ റഹിമാന്‍, എം എച്ച് ഹനീഫ, സജ്ജാദ്, സിബിച്ചന്‍, പ്രകാശ് തിരുമേനി സംസാരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാജീവ് വിചാര്‍വേദി തൃക്കൊടിത്താനം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. ചെയര്‍മാന്‍ ബിജു കൊടപ്പനയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിനെ വിജയിപ്പിക്കാന്‍ പുഴവാത് കൊട്ടാരം മേഖലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമഷൈന്റെ അധ്യക്ഷതയില്‍ പി എന്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss