|    Jan 18 Wed, 2017 7:04 am
FLASH NEWS

ചങ്ങനാശ്ശേരിയില്‍ ചേരി നിര്‍മാര്‍ജന പദ്ധതികള്‍ പാതിവഴിയില്‍

Published : 2nd October 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഏറെ കൊട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച ചങ്ങനാശ്ശേരിയിലെ ചേരിനിര്‍മാര്‍ജന പദ്ധതികള്‍ പാതിവഴിയില്‍. ഇതേത്തുടര്‍ന്നു ചേരിനിര്‍മാര്‍ജനം സ്വപ്‌നം കണ്ട് കഴിഞ്ഞിരുന്നവര്‍ നിരാശയിലുമായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ഹൗസിങ് ആന്റ് സ്‌ലം ഡെവലപ്‌മെന്റ്(ഐഎച്ച്എസ്ഡിപി) പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നഗരസഭാ അതിര്‍ത്തിയിലെ ചേരിനിര്‍മാര്‍ജനത്തിനു വന്‍കര്‍മ പദ്ധതിയെന്ന നിലയിലാണ് 2008 ജനുവരി 16ന് അന്ന് നഗരസഭ ഭരിച്ചിരുന്ന ഇ—ടതുമുന്നണി പദ്ധതിക്കു തുടക്കം കുറിച്ചത്.
അതിന്റെ ഭാഗമായി പോത്തോട് നഗറില്‍ പദ്ധതിയുടെ  പട്ടണ തല ഉദ്ഘാടനം സ്പീക്കറായിരുന്ന  കെ രാ—ധാകൃഷ്ണനായിരുന്നു നിര്‍വഹിച്ചത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. പി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചിരുന്നു. 60ഓളം ചേരിപ്രദേശങ്ങളുള്ള ചങ്ങനാശ്ശേരി നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് ചേരികളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആദ്യപടിയായി നാലു കോടി രൂപ ഇതിന് ചെലവാക്കാനായിരുന്നു ഉദേശം.
ചേരിപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വാസഗൃഹങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും എന്നിവയായിരുന്നു പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കൂടാതെ ടൗണ്‍ഹാള്‍, ലൈബ്രറി, ശൗച്യാലയങ്ങള്‍, അങ്കണവാടി തുടങ്ങിയവയും മറ്റു അനുബന്ധ സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.  ഇതില്‍ അങ്കണവാടി—കളുടെ സൗകര്യങ്ങള്‍ ശൗച്യാലയങ്ങള്‍ തുടങ്ങിയവ മാത്രമാണ് പലയിടത്തും പൂര്‍ത്തീകരിച്ചിട്ടുള്ളത്.
നഗരത്തിലെ ഫാത്തിമാപുരം കുഴി കോളനി, മുനിസിപ്പല്‍ കോളനി, കുന്നക്കാട് പുതുപ്പറമ്പ്, എ സി കോളനി, രമണന്‍നഗര്‍, മുതലവാച്ചിറ, പോത്തോട്, പിണ്ടിച്ചിറ, വാലുമ്മേച്ചിറ, മറ്റം ഈസ്റ്റ് എന്നീ കോളനികളാണ് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഈ പ്രദേശങ്ങളിലെ 150 പേരുടെ പഴയ വീടുകള്‍ പൊളിച്ചുനീക്കി 80000 രൂപയുടെ പുതിയ കോണ്‍ക്രീറ്റു വീട്(25.60 സ്‌ക്വയര്‍മീറ്റര്‍), 93പേര്‍ക്കു  പ്രത്യേകം  ഒരു നിലകെട്ടിടങ്ങളും മൂന്നുവീടുകള്‍ ചേര്‍ന്നുള്ള നാലു ഫഌറ്റുകളും 12 പേര്‍ക്കു അഞ്ചു വീടുകള്‍ ചേര്‍ന്നുള്ള ഒമ്പതു ഫഌറ്റുകളും നിര്‍മിക്കു്‌നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പദ്ധതിയില്‍ പറഞ്ഞ ഫഌറ്റുകള്‍ എവിടേയും നിര്‍മിച്ചിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കൂടാതെ വിവിധ ആവ—ശ്യങ്ങള്‍ക്കായി സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. പത്തു— ചേരികളിലും കൂടി 4290 മീറ്റര്‍ദ ൂരം കുടിവെള്ള പൈപ്പുലൈന്‍,216 മീറ്റര്‍ വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിനും 790 മീറ്റര്‍ ദൂരം റോഡു നിര്‍മിക്കാനും 310 മീറ്റര്‍ സംരക്ഷണഭിത്തി നിര്‍മിക്കാനും പദ്ധതികൊണ്ട് കഴിയുമെന്നും കരുതിയിരുന്നു.കൂടാതെ നാല് ടി വി ക്രിയോസ്‌ക്കുകള്‍, ഒരു റേഡിയോ കിയോസ്‌ക്, 399 മഴവെള്ള സംഭരണി, 395 പുകയില്ലാ അടുപ്പുകള്‍, 378 കമ്പോസ്റ്റുകള്‍, 320 ലീച്ച് പിറ്റുകള്‍, 325 മീറ്റര്‍ ഓടകള്‍ക്കു സ്ലാബ് കവറിങ്, 650 മീറ്റര്‍ ബയോഫെന്‍—സിങ് എന്നിവയും സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.
കഌസ്റ്ററുകളില്‍ വൈദ്യുതി ലൈറ്റുകള്‍, രണ്ട് ജനറേറ്ററുകളും മുറികളും, പ്ലേഗ്രൗണ്ട്, വാട്ടര്‍ ടാങ്കുകള്‍, കുളങ്ങള്‍, വായനശാലകള്‍, കമ്യൂനിറ്റി ഹാള്‍, ഹെല്‍ത്ത് ക്ലിനിക്, സ്റ്റഡി സെന്റര്‍, തുടങ്ങിയവയും നടപ്പാക്കുമെന്നും അന്നത്തെ നഗരസഭാധ്യക്ഷന്‍ വ്യക്തമാമാക്കിയിരുന്നു.  എന്നാല്‍ പിന്നീട് നഗരസഭാ ഭരണം ഇടതു-വലതു മുന്നണികളുടെ കൈകളില്‍ മാറി മാറി വന്നിട്ടും പദ്ധതികള്‍ എല്ലാം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക