|    Oct 22 Sun, 2017 12:15 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ മരിച്ചു

Published : 7th February 2016 | Posted By: swapna en

kinnar

കോട്ടയം:ചങ്ങനാശ്ശേരി കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കുറിച്ചി സ്വദേശി ഷിബുവും രണ്ടു  അന്യസംസ്ഥാന തൊഴിലാളികളുമാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡാ സ്വദേശികളായ ജഹാംഗീര്‍, മുക്താര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച 2.45 ഓടെയാണ് അപകടം. ശ്വാസം മുട്ടിയാണ് മൂവരും മരിച്ചത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോട്ടര്‍ കിണറ്റില്‍ ഇറക്കി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നും വന്ന വിഷവാതകം ശ്വസിച്ചാണ് മൂവരും മരിച്ചത്. ഒരാള്‍ രക്ഷിക്കാനിറങ്ങിയതായിരുന്നു.കിണറ്റില്‍ പുക നിറഞ്ഞ അവസ്ഥയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക