|    Feb 26 Sun, 2017 11:11 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Published : 22nd October 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഒന്നരക്കിലോ വരുന്ന കഞ്ചാവു പൊതികളുമായി ഒരാള്‍ പിടിയില്‍. ചങ്ങനാശ്ശേരി വാഴൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഒന്നരക്കിലോ വരുന്ന 302 കഞ്ചാവ് പൊതികളുമായി കാഞ്ഞിരപ്പള്ളി ഓലിക്കല്‍ വീട്ടില്‍  ദേവസ്യ തോമസിനെ (59) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫിസര്‍ ആനന്ദ് രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ പി ജെ ടോംസി, പ്രിവന്റീവ് ഓഫിസര്‍ സി ശ്രീകുമാര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് രാജ് കെ ആര്‍, രാജീഷ് പ്രേം, കെ സി സജീവ്, നിസ്സാം, അനില്‍കുമാര്‍  റെയ്ഡില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day