|    Apr 27 Fri, 2018 12:45 pm
FLASH NEWS

ചങ്ങനാശ്ശേരിയില്‍ അരക്കിലോ കഞ്ചാവുമായി മോഷ്ടാവ് അറസ്റ്റില്‍

Published : 29th June 2016 | Posted By: SMR

ചങ്ങനാശ്ശേരി: അരക്കിലോ കഞ്ചാവുമായി മോഷ്ടാവ് പിടിയില്‍. ചങ്ങനാശ്ശേരി കൂനന്താനം വടക്കേതില്‍ ശശി (51) ആണ് ഷാഡോ പോലിസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും ജയില്‍വാസം അനുഭവിച്ച ഇയാള്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം കമ്പത്തുപോയി കഞ്ചാവു വാങ്ങി ചങ്ങനാശ്ശേരിയില്‍ വിതരണം ചെയ്തുവരികയായിരുന്നു.
200 ഗ്രാം മുതല്‍ ചെറിയപൊതികളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്കായിരുന്നു വിതരണം ചെയ്തിരുന്നത്. കഞ്ചാവു വാങ്ങാനായി ഇയാള്‍ കമ്പത്തു പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പോലിസ് പുലര്‍ച്ചെ മുതല്‍ ഇയാളുടെ വീടന്റെ പരിസരത്ത് കാത്തുകിടന്നാണ് ഇയാളെ പിടികൂടിയത്. കമ്പത്തുനിന്നും തിരുവല്ലായില്‍ എത്തിയ ഇയാള്‍ മല്ലപ്പള്ളിയില്‍ ഒരാള്‍ക്ക് അരക്കിലോ വിറ്റ ശേഷം ബാക്കിയുള്ളതുമായി വീട്ടില്‍ എത്തിയപ്പോഴായിരുന്നു പിടിയിലായത്.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ തൂക്കി വില്‍ക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി കെ ശ്രീകുമാര്‍, സിഐ സ്‌കറിയാമാത്യൂ,എസ്‌ഐ ടി വി ജോസഫ്,ഷാഡോപോലീസ് എഎസ് ഐ കെ കെ റെജി,പ്രദീപ് ലാല്‍,സിബിച്ചന്‍,ജോസഫ്,ആന്റണി,പ്രദീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss