|    Apr 28 Fri, 2017 2:08 am
FLASH NEWS

ചങ്ങനാശ്ശേരിയിലെ റെയില്‍വേ മേല്‍പ്പാലം തുറന്നുകൊടുത്തു

Published : 12th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ ബൈപാസ് ജങ്ഷനു സമീപം പുതുതായി നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലം പൂര്‍ണമായും ഗതാഗതത്തിനു തുറന്നുകൊടുത്തു. ഇന്നലെ രാത്രി മുതല്‍ തന്നെ ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹനള്‍ പുതിയ പാലത്തിലൂടെ ഓടിത്തുങ്ങി. തുടര്‍ന്ന് ഏറെനാളായി ബൈപാസ് ജങ്ഷനില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിനും പരിഹാരമായി. പുതിയ പാലം തുറന്നുകൊടുത്തെങ്കിലും പഴയ പാലത്തിലൂടേയും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ ആദ്യവാരത്തോടെ പഴയ പാലം പൊളിക്കും. ഇതിനു മുമ്പായി ഇതുവഴിയുള്ള ട്രെയിന്‍ ഗാതാതവും ക്രമപ്പെടുത്തേണ്ടതുണ്ട്. പിന്നീടാവും പാലം പൊളിക്കുക. തുടര്‍ന്ന് ഈ ഭാഗത്ത് രണ്ടുവരിപാത നിര്‍മിക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കും. വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവാഹിനി പൈപ്പുകള്‍ മാറ്റിയിടാന്‍ വൈകിയതായിരുന്നു പുതിയ മേല്‍പ്പാലവും അപ്രോച്ചു റോഡും  പണിയാന്‍ വൈകിയത്. നിരവധി തവണ ഇക്കാര്യത്തില്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും റെയില്‍വേ, വാട്ടര്‍ അതോറിറ്റി, പിഡബ്ല്യുഡി, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂട്ടായ ചര്‍ച്ചകളും നടന്നിരുന്നു. എങ്കിലും പൈപ്പുകള്‍ മാറ്റിയിടുന്നതില്‍ കരാറുകാരുമായി ഉണ്ടായിരുന്ന കരാറിലെ അവ്യക്തയാണ് പൈപ്പുകള്‍ മാറ്റിയിടാന്‍ വൈകിയതായി പറയുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൈപ്പുകളും കേബിളുകളുമെല്ലാം മാറ്റിയിടുകയും പാലത്തിന്റെ ഒരു ഭാഗത്തു കൂടി വണ്‍വെയായി വാഹനങ്ങള്‍ ഓടാനും അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം വാഹനങ്ങള്‍ക്കു കടന്നുപോവാനാവുന്ന വിധത്തില്‍ അപ്രോച്ച് റോഡിന്റെ പണികളും പൂര്‍ത്തിയായതോടെയാണ് ഇന്നലെ രാത്രി പാലം തുറന്നുകൊടുത്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day