|    Jan 19 Thu, 2017 2:20 pm
FLASH NEWS

ചങ്ങനാശ്ശേരിയിലെ ഓട്ടോകള്‍ക്ക് നമ്പരിടല്‍; നടപടി പുരോഗമിക്കുന്നു

Published : 1st July 2016 | Posted By: SMR

ചങ്ങനാശ്ശേരി: നഗരത്തിലെ ഓട്ടോകള്‍ക്കു നഗരസഭ വക നമ്പരിടാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിന്റെ ആദ്യപടിയെന്ന നിലയില്‍ നഗരത്തിലോടുന്ന ഓട്ടോകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നു പോലും ചങ്ങനാശ്ശേരി നഗരത്തില്‍ ഓട്ടോകള്‍ എത്തി സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടം നടത്തുന്നതായി ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നു തന്നെ പരാതി ഉര്‍ന്നിരുന്നു. കൂടാതെ നിരവധി അനധികൃത ഓട്ടോകളും നഗരത്തില്‍ ഓടുന്നതായും കണ്ടെത്തിയിരുന്നു. നിയമാനുസൃതമായ രേഖകള്‍ പോലും ഇതല്ലാത്തവയും അക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവര്‍ അനധികൃത ചാര്‍ജ് ഈടാക്കുന്നതു പതിവാകുകയും എല്ലാ വിധരേഖകളുള്ള ചങ്ങനാശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാക്കു ഇത് ഏറെ ആക്ഷേപങ്ങള്‍ക്കും കാരണമാവുന്നു.
പെരുന്ന മുതല്‍ എസ്ബി കോളജ് വരേയും മാര്‍ക്കറ്റു മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ ജങ്ഷന്‍ വരേയും മറ്റു വാനങ്ങള്‍ക്കു കടന്നുപേവാനാവാത്ത വിധം ഓട്ടോ സ്റ്റാന്‍ഡുകളാണ് നഗരത്തിലുള്ളത്. മൂവായിരത്തോളം ഓട്ടോകള്‍ ഉള്ളതായിട്ടാണ് അനൗദ്യോഗിക കണക്കെങ്കിലും എത്ര ഓട്ടോകള്‍ നഗരത്തിലുണ്ടെന്നു മോട്ടോര്‍ വാഹനവകുപ്പിനോ നഗരസഭക്കോ പോലിസിനോ വ്യക്തമായ ധാരണയില്ല.
എന്നാല്‍ അനധികൃതമായി ഓടുന്നവരെ കണ്ടെത്താന്‍ ശക്തമായ നടപടികളുമായി പോലിസ് രംഗത്തിറങ്ങിയപ്പോഴൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുകയും അവര്‍ അതില്‍ നിന്നു പിന്തിരിയുകയും ചെയ്തിരുന്നു.
കൂടാതെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ പേരില്‍പ്പോലും സ്റ്റാന്‍ഡുകള്‍ നഗരത്തില്‍ ഉണ്ടാക്കിയിരുന്നു. ഇതു പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ വക നമ്പര്‍ ഇടണമെന്ന ആവശ്യം ഉയര്‍ന്നത്.എന്നാല്‍ ഇതു ചര്‍ച്ച ചെയ്യാനായി കൂടിയ യോഗങ്ങളിലെല്ലാം ഇതുവേണമെന്നു ആവശ്യപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ ഇതിനെതിരെ രംഗത്തുവരികയും പ്രശ്‌ന പരിഹാരം നീണ്ടുപോകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നഗരസഭാ ബജറ്റില്‍ പ്രശ്‌നം സ്ഥാനം പിടിക്കുകയും തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റാന്‍ഡ് പെര്‍മിറ്റു നല്‍കാനുള്ള നടപടി ആരംഭിച്ചതും.
ഓട്ടോകളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്ന മുറക്ക് തുടര്‍ നടപടികളും പൂര്‍ത്തിയാക്കാനാണ് നീക്കം. കെഎസ്ടിപി നടത്തിവരുന്ന എംസി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ചങ്ങനാശ്ശേരി നഗരത്തിലേക്കു കടക്കുകയും അത് പൂര്‍ത്തിയാവുമ്പോഴേക്കും ഓട്ടോകള്‍ക്കു നമ്പരിടലും പൂര്‍ത്തിയാക്കാനാണ് നീക്കം. അതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും അയവു വരുമെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക