|    Jan 22 Sun, 2017 9:33 am
FLASH NEWS

ചങ്ങനാശ്ശേരിയിലും പാലായിലും അനധികൃത മദ്യ വില്‍പ്പന; രണ്ടു പേര്‍ പിടിയില്‍

Published : 26th August 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലും പാലായിലും അനധികൃത മദ്യവില്‍ന നടത്തിയ രണ്ടു പേര്‍ പിടിയിലായി. വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങളിലെത്തി വിദേശ മദ്യവില്‍പ്പന നടത്തുന്നയാളെ ചങ്ങനാശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പിടികൂടിയത്.
പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ പള്ളിതെക്കേതില്‍ അന്‍സാരി ഹനീഫ (44) ആണ് പിടിയിലായത്. പത്രപരസ്യം നോക്കി വിവാഹം നടക്കുന്ന ഓഡിറ്റോറിയം മനസ്സിലാക്കിയ ശേഷം ആവശ്യക്കാരെ വശീകരിച്ചായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഒരു കുപ്പി മദ്യത്തിന് 1000 മുതല്‍ 1500 രൂപ വരെ ഇയാള്‍ ഈടാക്കുന്നുണ്ടായിരുന്നു. ഇന്നലെ മുണ്ടത്താനത്ത് ഒരു ഓഡിറ്റോയത്തില്‍ വിവാഹ ചടങ്ങുണ്ടെന്ന് പത്രപ്പരസ്യം കണ്ട് മനസ്സിലാക്കി ഇവിടെ എത്തുകയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മദ്യവില്‍പ്പന നടത്തിവരുന്നതായും രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. അഞ്ചരലിറ്റര്‍ വിദേശമദ്യം ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തു. മദ്യം വിറ്റവഴിയില്‍ പണവും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായും ചങ്ങനാശ്ശേരി എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാലാ: പാലായില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. മുരിക്കുപുഴ മുനിസിപ്പല്‍ കോംപ്ലക്‌സിനു സമീപം അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതിനിടെ വെള്ളിയേപ്പള്ളി കിഴപറപള്ളില്‍ ബിജു സെബാസ്റ്റ്യന്‍ (പൂണി 45) ആണ് എക്‌സൈസ് പിടിയിലായത്. വില കുറഞ്ഞ വിദേശമദ്യം വാങ്ങി വെള്ളം ചേര്‍ത്തു പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച് കൂടിയ വിലയ്ക്കു വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് നിരീക്ഷണത്തിലായിരുന്നെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് വില്‍പ്പന തുടരുകയായിരുന്നു. ഒരു കുപ്പി മദ്യത്തിന് 200 രൂപ വരെ ഈടാക്കിയിരുന്നു. എക്‌സൈസ് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളോളം നീരിക്ഷണത്തിലായിരുന്ന ശേഷമാണ് അറസ്റ്റ്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ വിദേശമദ്യവും 2150 രൂപയും ഉണ്ടായിരുന്നു.
ഇയാള്‍ക്കെതിരേ നിരവധി പരാതികളുണ്ട്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കി. പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി അനൂപ്, അസി. ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ നായര്‍, സിവില്‍ ഓഫിസര്‍മാരായ യേശുദാസ്, മനു ചെറിയാന്‍, അഭിലാഷ്, ഷിയാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക