|    Feb 19 Sun, 2017 10:21 pm
FLASH NEWS

ചങ്ങനാശേരി സ്വദേശിയായ 20കാരനെ കാണാതായി; ആറ്റില്‍ തള്ളിയിട്ടതായി സൂചന

Published : 23rd November 2016 | Posted By: SMR

മങ്കൊമ്പ്: ജയില്‍വാസം കഴിഞ്ഞിറങ്ങിയയാള്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ ആറ്റില്‍ തള്ളിയിട്ടതായി സൂചന. ചങ്ങനാശേരി സ്വദേശിയായ 20 കാരനെയാണ് കാണാതായിരിക്കുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും മണിമലയാറ്റില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ചു നാട്ടുകാര്‍ പറയുന്നതിങ്ങനെ: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ജയില്‍വാസം കഴിഞ്ഞിറങ്ങിയ സമീപവാസിയായ യുവാവ് ഇന്നലെ സന്ധ്യയോടെ മുട്ടാര്‍ സ്വദേശിയായ ഒരാളുടെ ഓട്ടോറിക്ഷയില്‍ ഏകദേശം 20 വയസ്സ്് പ്രായം തോന്നുന്ന രണ്ടു കൗമാരക്കാരുമായി മണിമലയാറിന്റെ തീരത്തുള്ള തറയില്‍ ജെട്ടിക്കുസമീപം എത്തി. ജനവാസം ഇല്ലാത്ത പ്രദേശത്ത് എത്തിയ ശേഷം ഒപ്പം ഉണ്ടായിരുന്ന ചങ്ങനാശേരി സ്വദേശിയായ യുവാവിനെ ആറ്റിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സമയം ആറിനു മറുകരയില്‍ കല്ലുകെട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് സംഭവം കണ്ടത്. വെള്ളത്തില്‍വീണ യുവാവിനൊപ്പം തള്ളിയിട്ടയാളും ആറ്റിലേക്കു ചാടിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിനുശേഷം തള്ളിയിട്ടയാള്‍ കരയ്ക്കു കയറിപ്പോയതായും പറയപ്പെടുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലിസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കാണാതായ യുവാവിന് ഒപ്പം ഉണ്ടായിരുന്നയാളും പോലിസ് നിരീക്ഷണത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക