|    Jul 23 Mon, 2018 4:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചക്മ-ബുദ്ധ അഭയാര്‍ഥികള്‍ക്ക് പൗരത്വം : തീരുമാനത്തിനെതിരേ അരുണാചലില്‍ പ്രതിഷേധം

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ് പര്‍വത മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന ഒരുലക്ഷത്തിലധികം വരുന്ന ചക്മ-ഹജോങ്‌സ് ബുദ്ധ-ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര ആഭന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ അരുണാചല്‍ പ്രദേശില്‍ പ്രതിഷേധം പുകയുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പൂര്‍ണമായിരുന്നു. വിവിധ ഗോത്ര സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ് പര്‍വതമേഖലയില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന ഒരു ലക്ഷത്തിലധികം വരുന്ന ചക്മ-ഹജോങ്‌സ് ബുദ്ധ-ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്.1964 മുതല്‍ അരുണാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളിലായ താമസിച്ചുവരുന്ന ചക്മകള്‍ക്കു പൗരത്വം നല്‍കാമെന്നു 2015ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതു സംസ്ഥാനത്തിന്റെ ജനസംഖ്യാ വിന്യാസത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞ് ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതോടെയാണ് ഇവര്‍ക്കു പൗരത്വം നല്‍കാനുള്ള നീക്കം സജീവമായത്. അതേസമയം, പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുമെന്നു കിരണ്‍ റിജിജു വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss