|    Jan 18 Wed, 2017 12:50 am
FLASH NEWS

ചക്ക വിളംബര യാത്രയ്ക്ക് പൂഞ്ഞാറില്‍ സ്വീകരണം

Published : 19th October 2016 | Posted By: Abbasali tf

പൂഞ്ഞാര്‍: പ്ലാവിന്റെ പ്രാധാന്യവും ചക്കയുടെ സാധ്യതകളും പ്രചരിപ്പിക്കാനായി ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച കേരള ചക്ക വിളംബര യാത്രയ്ക്ക് പൂഞ്ഞാറില്‍ ആവേശോജ്വലമായ സ്വീകരണം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ യാത്രികരെ പ്ലാവിലത്തൊപ്പിയണിഞ്ഞ അന്റോണിയന്‍ ക്ലബ്ബ് അംഗങ്ങള്‍ പ്ലാവില കൊണ്ടുള്ള മാലയും ബൊക്കെയും തൊപ്പിയും നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ചക്ക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, പ്ലാവ് പോസ്റ്റര്‍ പ്രദര്‍ശനം, പ്ലാവ് നടീല്‍ യജ്ഞം എന്നിവ നടന്നു. ചക്കകൊണ്ടു നിര്‍മിച്ച ഐസ്‌ക്രീം, കേക്ക്, ഹല്‍വ, ജാം തുടങ്ങിയ നൂറില്‍പ്പരം വിഭവങ്ങളും വിവിധയിനം പ്ലാവിന്‍ തൈകളും പരിചയപ്പെടാനും വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം, പ്രിന്‍സിപ്പല്‍ എ ജെ ജോസഫ്, ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് വി എസ് ശശിധരന്‍, അന്റോണിയന്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം, ക്ലെമെന്റ് കരിയാപുരയിടം, പൂഞ്ഞാര്‍ ഭൂമിക  ജാക്കപ്പ് പ്ലാവ് സംഘം ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക