|    Jan 20 Sat, 2018 12:43 pm
FLASH NEWS

ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റ്‌ : തേങ്ങ ചിരകല്‍ മല്‍സരത്തില്‍ ജെസി പുഷ്പ ജേതാവായി

Published : 19th May 2017 | Posted By: fsq

 

കൊച്ചി: രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചക്ക,മാങ്ങ,തേങ്ങ ഫെസ്റ്റിനോടനുബന്ധിച്ചു വീട്ടമ്മമാര്‍ക്കായി സംഘടിപ്പിച്ച തേങ്ങാ ചിരകല്‍ മല്‍സരത്തിന് ആവേശകരമായ പ്രതികരണം. ഇരുപതോളം വീട്ടമ്മമാരാണ് തേങ്ങാ ചിരകല്‍ മല്‍സരത്തിനെത്തിയത്. വ്യത്യസ്തമായ മല്‍സരം കാണാന്‍ കാഴ്ചക്കാരും തടിച്ചു കൂടിയതോടെ വീട്ടമ്മമാര്‍ക്കും ആവേശമായി. അഞ്ച് മിനിറ്റിനുള്ളില്‍ ആറു തേങ്ങാ പൂര്‍ണമായും ചിരകി മുനമ്പം സ്വദേശിനി ജെസി പുഷ്പ ഒന്നാം സ്ഥാനം നേടി. അഞ്ചു തേങ്ങാ ചിരകി ആലപ്പുഴ സ്വദേശിനി വിജി രണ്ടാം സ്ഥാനവും നേടി. വീട്ടമ്മമാരുടെ മല്‍സരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് തനിക്കും മല്‍സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ കൊല്ലം പള്ളിമുക്ക് സ്വദേശി ഷിഹാബിനും സംഘാടകര്‍ അവസരം നല്‍കി. വീട്ടമ്മമാര്‍ക്കൊപ്പം വാശിയോടെ മല്‍സരിച്ച ഷിഹാബ്, ജെസി പുഷ്പയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. നാളെ നാല് മണിയ്ക്ക് മാമ്പഴ തീറ്റ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day