|    Aug 21 Mon, 2017 8:02 am
FLASH NEWS

ചക്ക മഹോല്‍സവത്തില്‍ വ്യാവസായിക പ്രദര്‍ശന മേളയും

Published : 9th August 2017 | Posted By: fsq

 

അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇന്നാരംഭിക്കുന്ന അന്തര്‍ദേശീയ ചക്ക മഹോല്‍സവത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം വ്യാവസായിക യന്ത്ര പ്രദര്‍ശന മേള നടത്തുന്നു. ഒപ്പം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളുടെ പ്രദര്‍ശന മേളയും സംഘടിപ്പിക്കുന്നുണ്ട്.  ജില്ലാ വ്യവസായ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ള 15 സ്റ്റാളുകളില്‍ ജില്ലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ യന്ത്ര സാമഗ്രികള്‍ അണിനിരത്തും.  ക്രീം ഫില്ലിങ് മെഷീന്‍, അലുമിനിയം ഫോയില്‍ സീലിങ് മെഷീന്‍, ബാന്‍ഡ് സീലര്‍, ബാച്ച് കോഡിംഗ് മെഷീന്‍, ഹാന്‍ഡ് സീലര്‍, ഹോട്ട് എയര്‍ ഗണ്‍, റാപ്പിംഗ് മെഷീന്‍, നാളികേര ജ്യൂസ് എക്‌സ്ട്രാക്ടര്‍, ഫില്‍റ്റര്‍ പ്രസ്സ്, വെറ്റ് പള്‍വറൈസര്‍, ലെമണ്‍ കട്ടര്‍, ഇന്‍ഡസ്ട്രിയല്‍ മിക്‌സര്‍, ഗാര്‍ലിക് പീലര്‍, നാളികേര മില്‍ക്ക് മെഷീന്‍, നാളികേര എക്‌സ്‌പെല്ലര്‍, നാളികേര കട്ടര്‍, ഗിയര്‍ ബോക്‌സ്, സ്റ്റീല്‍ പള്‍വറൈസര്‍, ഗ്രേവി മെഷീന്‍, ഹെവി ഡ്യൂട്ടി മിക്‌സി, വെജിറ്റബിള്‍ കട്ടിംഗ് മെഷീന്‍, ഉരുളക്കിഴങ്ങ് ചോപ്പര്‍ മെഷീന്‍, വെജിറ്റബിള്‍ ചോപ്പര്‍, മാവ് കുഴയ്ക്കുന്ന മെഷീന്‍, പോപ്പ്‌കോണ്‍ മെഷീന്‍, പൊട്ടറ്റോ പീലര്‍, മീറ്റ് മസാല-നിലക്കടല മിന്‍സര്‍, മുസംബി ഫ്രൂട്ട് ജ്യൂസര്‍, മാങ്കോ ഷേക്കര്‍, ലസ്സി മെഷീന്‍, ബനാന വേഫര്‍ മെഷീന്‍, പള്‍പ്പര്‍, ക്യാരറ്റ് പൈനാപ്പിള്‍ ജ്യൂസര്‍, തേങ്ങ ചുരണ്ടുന്ന മെഷീന്‍, ഫ്‌ളോര്‍ മില്‍ യന്ത്രങ്ങള്‍, ബനാന കട്ടിംഗ് മെഷീന്‍, മിക്‌സര്‍ മെഷീന്‍, ചപ്പാത്തി മെഷീന്‍, ഹെവി ഡ്യൂട്ടി ബ്ലെന്‍ഡര്‍, സ്‌ക്രാപ്പര്‍, നാനോ ഗ്രൈന്‍ഡര്‍, നാനോപള്‍വറൈസര്‍, ഇഡിയപ്പം മേക്കര്‍, കേക്ക് മിക്‌സര്‍, ആട്ടോമെറ്റിക് ഗ്യാസ് ഓവന്‍, ഡീസല്‍ ഓവന്‍, ഇക്കോ റോസ്റ്റര്‍, വെര്‍ട്ടിക്കല്‍ ബ്ലെന്‍ഡര്‍, കൊക്കോ മില്‍ക്കര്‍, കൂളിംഗ് ട്രേ, ഹോമോജനൈസര്‍, ഏജിങ് വാറ്റ്, ഫ്‌ളേവര്‍ മിക്‌സിങ് ടാങ്ക്, ഐസ്‌ക്രീം ഫ്രീസര്‍, ഹീറ്റ് എക്‌സ്‌ചേഞ്ചര്‍, പാസ്ചറൈസിംഗ് ടാങ്ക്, സ്‌പൈസസ് ഡ്രയര്‍, കറവ യന്ത്രം, ബ്ലോവറുകള്‍, ഫില്‍റ്ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, ജ്യൂസ് മിക്‌സിംഗ് പ്ലാന്റ് തുടങ്ങി ജില്ലയിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉള്‍പ്പന്നങ്ങളെ വ്യാവസായിക ഉല്‍പന്നങ്ങളാക്കി മാറ്റുന്ന എല്ലാത്തരം യന്ത്ര സാമഗ്രികളും പ്രദര്‍ശനത്തിനുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക