|    Nov 23 Thu, 2017 4:47 pm
FLASH NEWS

ചക്ക കഴിച്ച് രോഗങ്ങള്‍ അകറ്റാം: ഡോ. കെ വിജയലക്ഷ്മി

Published : 13th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ചക്ക ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നതു രോഗപ്രതിരോധത്തിന് ഉതകുമെന്നു ചിക്മംഗളൂരു  ഫുഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ വിജയലക്ഷ്മി. അമ്പലവയലില്‍ അന്താരാഷ്്ട്ര ചക്കമഹോല്‍സവത്തിന്റെ ഭാഗമായി ചക്കയുടെ പോഷകമൂല്യങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍ തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് ചക്ക. കൊളസ്‌ട്രോള്‍, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉളളവര്‍ക്കും കഴിക്കാവുന്നതാണ് ചക്ക. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍ സിയും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരകോശങ്ങളുടെ നാശം തടയാനും ചക്കയിലെ ഫൈറ്റോ ന്യൂട്രിയന്‍സിന്റെ സാന്നിധ്യം മൂലം സാധിക്കുന്നു. ഇതിന്റെ പോഷകമൂല്യങ്ങളെക്കുറിച്ചുള്ള അറിവ് കൂടുതലായി ജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്- ഡോ. വിജയലക്ഷ്മി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക