|    May 25 Fri, 2018 10:08 pm
FLASH NEWS

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് വിപുലമായക്രമീകരണം; ഒരുക്കങ്ങള്‍ വിലയിരുത്തി

Published : 1st December 2016 | Posted By: SMR

എടത്വാ: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി കലക്ടര്‍ വീണ എന്‍ മാധവന്‍ പറഞ്ഞു. 12നു നടക്കുന്ന പൊങ്കാല ഉല്‍സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ ആധ്യക്ഷ്യത വഹിക്കുകയായിരുന്നു അവര്‍. 10 മുതല്‍ 12 വരെ പ്രദേശത്തെ പോലിസ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തും. ഗതാ—ഗത ക്രമീകരണത്തിനും സുരക്ഷയ്ക്കുമായി 500 പോലിസുകാരെ നിയോഗിക്കും. കെഎസ്ആര്‍ടിസി തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുള്ള വിവിധ ഡിപ്പോകളില്‍ നിന്ന് പ്രതേ്യക സര്‍വീസ് നടത്തും. തലവടി ഗ്രാമപ്പഞ്ചായത്ത് ഗ്രൗണ്‍ണ്ടില്‍ താല്‍ക്കാലിക സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. ആലപ്പുഴ, എടത്വ, തിരുവല്ല ഡിപ്പോകളില്‍ നിന്ന് 11, 12 തിയ്യതികളില്‍ രാത്രിയിലുള്‍പ്പടെ പ്രതേ്യക സര്‍വീസുകള്‍ നടത്തും. എടത്വ ഡിപ്പോയില്‍ നിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാര്‍ വഴി ചങ്ങനാശ്ശേരി, എടത്വ-നെടുമുടി എന്നീ പ്രതേ്യക സര്‍വീസുകള്‍ നടത്തും. ആലപ്പുഴയില്‍ നിന്നു ചമ്പക്കുളം വഴി സര്‍വീസ് നടത്തും. 10 മുതല്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ മുകുന്ദന്‍ പറഞ്ഞു. പുളിങ്കുന്ന്, ആലപ്പുഴ, കാവാലം, ലിസിയോ, കിടങ്ങറ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ബോട്ട് സര്‍വീസ് നടത്തും. ക്ഷേത്ര പരിസരത്തും തിരുവല്ല, എടത്വ ലൈനിലും എല്ലാ സമയത്തും ശുദ്ധജലം ഉറപ്പാക്കുമെന്നും താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. പൊങ്കാല ദിവസങ്ങളില്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് മൂന്നു യൂനിറ്റുകളുടെ സേവനം ലഭ്യമാക്കും. തലവടിയിലെ തെരുവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് തലവടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍ യോഗത്തെ അറിയിച്ചു. പൈപ്പ് സ്ഥാപിക്കുന്നതിന്റെയും റോഡ് അറ്റകുറ്റപ്പണിയുടെയും ഭാഗമായി പലയിടത്തും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയിട്ടുണ്ടെന്നും നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൈപ്പ് നന്നാക്കാനുള്ള നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോഗിങ് നടത്തും. എക്‌സൈസ് വകുപ്പിന്റെ പ്രതേ്യക സംഘം ഉത്സവകാലത്ത് ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ നിരീക്ഷിക്കും.  രണ്ട് ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാവും. ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. ആരോഗ്യവകുപ്പിന്റെയും ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss