|    Jun 28 Wed, 2017 11:04 pm
FLASH NEWS

ചക്കിട്ടപ്പാറയില്‍ പട്ടയ വിവാദം കൊഴുക്കുന്നു; ഭരണകക്ഷികള്‍ തമ്മില്‍ തുറന്ന പോര്

Published : 17th November 2016 | Posted By: SMR

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പ ഞ്ചായത്തില്‍ അന്യായമായി പട്ടയ അപേക്ഷ സ്വീകരിച്ച നടപടിയില്‍ ഭരണകക്ഷിയായ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് നീങ്ങുന്നു. സിപിഐ  കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പില്‍ സിപിഎം ഇടപെടുന്നതാണ് പ്രകോപന കാരണം. വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും സ്വീകരിക്കുന്ന പട്ടയ അപേക്ഷ സിപിഎം ഭരിക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി താല്‍പ്പര്യമെടുത്ത് പഞ്ചായത്ത് ഓഫിസില്‍ സ്വീകരിച്ചതാണ് സിപിഐയെ പ്രകോപിപ്പിക്കാന്‍ ഇടയാക്കിയത്. പഞ്ചായത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകുല്യങ്ങള്‍ സിപിഎം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന ഭീതിയാണ് സിപിഐക്കുള്ളത്. സിപിഐ മന്ത്രിയുടെ വകുപ്പില്‍ ഇടപെടുന്നതും ഏറെ ചര്‍ച്ചയാണ്. ഇതിനിടെ സിപിഐ മുതുകാട് ബ്രാഞ്ച് കമ്മിറ്റി മുഴുവന്‍ ഭൂരഹിതരായവര്‍ക്കും ഭൂമി നല്‍കി പട്ടയമുള്‍പ്പെടെ രേഖകള്‍ അനുവദിക്കണമെന്ന പ്രമേയവുമായി രംഗത്ത് വന്നിട്ടുണ്ട്. പട്ടയ അപേക്ഷ സ്വീകരിച്ച നടപടിയില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും തയ്യാറെടുക്കുകയാണ് സിപിഐ. എന്നാല്‍, ഭൂരഹിതരായവരി ല്‍ നിന്ന് ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനം മാത്രമാണ് പഞ്ചായത്തില്‍ നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫലത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ സിപിഎം, സിപിഐ കക്ഷികള്‍ പട്ടയത്തിന്റെ പേരില്‍ തുറന്ന പോരിലേക്ക് നീങ്ങിയത് മുന്നണിയിലും ചര്‍ച്ചയാവുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക