|    Nov 24 Fri, 2017 11:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചക്കയുടെ ആഗോള അംബാസഡര്‍ അവാര്‍ഡ് ശ്രീപഡ്രെയ്ക്കു നല്‍കി

Published : 23rd July 2016 | Posted By: SMR

കാസര്‍കോട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീപഡ്രെയെ കേരളം ചക്കയുടെ ആഗോള അംബാസഡര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കേരള ചക്ക വിളംബര യാത്രയോടനുബന്ധിച്ച് ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ശാന്തിഗ്രാം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്ലാവിന്റെയും ചക്കയുടേയും മാഹാത്മ്യം സമൂഹത്തില്‍ എത്തിക്കുന്നതില്‍ വഹിച്ച പങ്ക് കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിച്ചത്.
ദക്ഷിണ കാനറ ജില്ലയില്‍ ചക്കയുടെ മാഹാത്മ്യം മുന്‍നിര്‍ത്തി സെമിനാറുകള്‍, ക്ലാസുകള്‍, ലേഖനങ്ങള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ പഡ്രെ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. വിവരസാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പെര്‍ള വാണിനഗര്‍ പഡ്രെ സ്വദേശിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പോരാട്ടത്തിലും മുന്‍പന്തിയിലാണ്.
അഡിഗ പത്രികേ കന്നഡ മാസികയുടെ പത്രാധിപരാണ്. മഴവെള്ളക്കൊയ്ത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പഡ്രെയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക