|    Mar 23 Thu, 2017 5:51 pm
FLASH NEWS

ചക്കയല്ല, ഇത് ചെമ്പടാക്ക്

Published : 5th July 2016 | Posted By: mi.ptk

chempedak-inside

വാട്‌സപ്പിലും ഫേസ്ബുക്കിലുമൊക്കെ ചക്കയുടേതായി പ്രചരിക്കുന്ന ഒരു ചിത്രത്തിലെ പഴമാണിത്. പഴുത്ത ചക്ക സിംപിളായി പൊളിച്ചു വച്ചിരിക്കുന്നതു കണ്ടോ എന്ന മട്ടിലുള്ള ചിത്രമാണ് ചിലത്.
എളുപ്പത്തില്‍ ചക്കപൊളിക്കുന്നതു കണ്ടോ എന്നു ചോദിച്ച് വീഡിയോയും ചിലര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിത്രത്തിലും വീഡിയോയിലും യഥാര്‍ഥത്തിലുള്ളത് ചക്കയല്ലെന്ന് അധികം പേര്‍ക്കുമറിയില്ല.
Cempedak_opened1

ഒറ്റനോട്ടത്തില്‍ ചക്കയാണെന്ന് തോന്നുമെങ്കിലും ഇത് ചക്കയല്ല. നമ്മുടെ സ്വന്തം പ്ലാവിന്റെയും ആഞ്ഞിലിയുടെയും ഗണത്തില്‍പെടുന്ന ‘ചെമ്പടാക്ക്’ എന്ന ഈ പുതിയ പഴമാണിത്. സ്വദേശം മലേഷ്യയാണ്. ധാരാളം ശാഖകളോടുകൂടിയ ഈ വൃക്ഷം ഇരുപത് മീറ്ററോളം ഉയരത്തില്‍ വളരും.
‘അള്‍ട്ടോ കാര്‍പ്പ് ഇന്ററീജര്‍’എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ചെമ്പടാക്ക്  ഇപ്പോള്‍ കേരളത്തിലും വന്നുതുടങ്ങിയിരിക്കുന്നു.
രൂപത്തില്‍ ചക്കയെപോലെയാണങ്കിലും വിശേഷണങ്ങളൊന്നും ചക്കയുടേതുപോലെയല്ല.
prod-cempedak-g01_v3ചെമ്പടാക്കില്‍ ശിഖരങ്ങളിലുണ്ടാകുന്ന ചക്ക പഴുക്കുമ്പോള്‍ കൈകൊണ്ട് തന്നെ അതിന്റെ തൊലി നീക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതാണ് എളുപ്പത്തില്‍ പൊളിച്ചെടുക്കുന്ന ചക്കയുടേതെന്ന മട്ടില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നതും. കടുപ്പമുള്ള തടി, കറ എന്നിവയും പ്ലാവിനെപ്പോലെ ഇതിന്റെയും പ്രത്യേകതകളാണ്. ചെമ്പടാക്കിലെ ചക്കകള്‍ക്ക് മാധുര്യത്തിനൊപ്പം സുഗന്ധവുമുണ്ട്.
മലേഷ്യയ്ക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലും ചെമ്പടാക്ക് വളരുന്നുണ്ട്. തൈകള്‍ വളര്‍ന്ന് കായ്ക്കാന്‍ ഏഴ് വര്‍ഷമെടുക്കുന്ന ചെമ്പടാക്ക് നടാന്‍ വെയില്‍ കുറഞ്ഞ സ്ഥലങ്ങളാണ് ഉത്തമം. ഇന്ന് കേരളത്തിലെ കര്‍ഷകരുടെ തോട്ടങ്ങളില്‍ ചെമ്പടാക്കും ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിലെ ചില നഴ്‌സറികള്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വിപണിയിലെത്തിച്ചിട്ടുമുണ്ട്.

(Visited 541 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക