|    Jan 20 Fri, 2017 1:36 pm
FLASH NEWS
Home   >  Life  >  Family  >  

ചക്കമഹാത്മ്യം

Published : 11th January 2016 | Posted By: TK
chakka-plate


 

പഴുക്കപ്ലാവില വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് സഹിക്കാവുന്ന ചൂടോടുകൂടി കുളിച്ചാല്‍ പുറംവേദന, ശരീരവേദന എന്നിവയ്‌ക്കെല്ലാം ശമനം കിട്ടുന്നതിനു പുറമെ ക്ഷീണം മാറുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുന്നത് മലയാളികളുടെ പഴയ ശീലങ്ങളിലൊന്നാണ്. കൊത്തുപണികള്‍ ചെയ്യാന്‍ കഴിയുന്ന പ്രൗഢിയുള്ള മരമെന്നറിയപ്പെടുന്നതുകൊണ്ട് രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരുടെയും കീഴാളരുടെയും വീടുകളില്‍ പ്ലാവിന്റെ കട്ടിളയോ വാതിലുകളോ വയ്ക്കണമെങ്കില്‍ അധികാരികളുടെയോ കരപ്രമാണിമാരുടെയോ അനുവാദം കിട്ടണം. 


 

മിശ്അല്‍
ഒരുകാലത്ത് മലയാളിക്കു പ്രിയങ്കരമായിരുന്ന ചക്ക ഇന്നത്തെ കുട്ടികള്‍ കാണുന്നത് തന്നെ പാക്കറ്റില്‍ പൊതിഞ്ഞ വിഭവമായിട്ടാണ്. തെങ്ങുപോലെ തന്നെ കല്‍പവൃക്ഷമാണ് പ്ലാവും. പ്ലാവിലുണ്ടായ കായയെ ‘പ്ലാക്ക’യെന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീടെപ്പൊഴോ അത് ചക്കയായി. പ്ലാവ് എന്ന വാക്കിന്റെ ആദ്യരൂപം ‘പിലാവ്’ എന്നായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ പിലാവ് എന്നു തന്നെ അറിയപ്പെടുന്നുണ്ട്.
ayani-chakkaമോറേസി (Moraceae) കുടുംബത്തില്‍പ്പെട്ട പ്ലാവിന്റെ ശാസ്ത്രനാമം അര്‍ട്ടോകാര്‍പ്പസ് ഹെറ്റെറോഫില്ലസ് (Artocarpus heterophyllus) എന്നാണ്. തൊലിയിലും തടിയിലും കായിലും ഇലയിലുമെല്ലാം ധാരാളം പാലുപോലെയൊഴുകുന്ന ദ്രാവകമുള്ളതുകൊണ്ടാണ് പ്ലാവ് എന്ന പേരുവന്നതെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔേദ്യാഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിലാണ് ഇതു സാധാരണ കാണപ്പെടുന്നത്.
പ്ലാവിന്റെ തൈ നട്ടാല്‍ ഏഴു കൊല്ലത്തിനകം കായ്ച്ചു തുടങ്ങും. വരിക്കയുടെ കുരു മുളപ്പിച്ചു വളര്‍ത്തിയാല്‍ അതില്‍ കായ്ക്കുന്ന ചക്ക വരിക്കച്ചക്ക തന്നെയായിരിക്കണമെന്നില്ല. കൂഴ(പഴംചക്ക)യുടെയോ ചുറ്റുവട്ടത്തുള്ള പ്ലാവുകളുടെ ചക്കകളുടെയോ സ്വഭാവങ്ങള്‍ ഉണ്ടായി എന്നു വരാം.
plaavuഏറ്റവും വലിയ വൃക്ഷഫലമാണ് ചക്ക. മൂന്നടി വരെ നീളവും 25 അടി വരെ വ്യാസവുമുള്ള ചക്കകളുണ്ടാവാറുണ്ട്. ചക്ക ഒരു ഒറ്റപ്പഴമല്ല. അനവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നതാണിത്. ഓരോ ചുളയും ഓരോ പഴമാണ്. ചുവന്ന ചുളയന്‍ ചക്ക, വെള്ള ചുളയന്‍ ചക്ക, സിംഗപ്പൂര്‍ ചക്ക (സിംഗപ്പൂര്‍ വരിക്ക), താമരച്ചക്ക, നീളന്‍ താമരച്ചക്ക, മൂവാണ്ടന്‍ ചക്ക, തേന്‍വരിക്ക ചക്ക, മുട്ടംവരിക്ക ചക്ക, തേങ്ങ ചക്ക, പഴംചക്ക എന്നിങ്ങനെ പലയിനം ചക്കകളുണ്ട്.
ചക്ക പിത്തം, വാതം, രക്തദോഷം, ചുട്ടുനീറ്റല്‍ ഇവയെല്ലാം ശമിപ്പിക്കുമെന്നും മാംസത്തെയും ശുക്ലത്തെയും പെരുപ്പിക്കുമെന്നും മധ്യപ്രായമായ ചക്ക ഉപ്പ് ചേര്‍ത്തു പാകംചെയ്തു കഴിച്ചാല്‍ ജഠരാഗ്‌നി വര്‍ധിക്കുമെന്നും മുഖശുദ്ധിയും ഉന്മേഷവും ഉണ്ടാവുമെന്നുമാണ് ആയുര്‍വേദം പറയുന്നത്.
ചക്കക്കുരു കറിവയ്ക്കുമ്പോള്‍ കുരുവിന്റെ മുകളില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന തവിട്ടു നിറത്തിലുള്ള ആവരണം ചുരണ്ടിക്കളയരുത്. പല ഗുണങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. തള്ളപ്ലാവിന്റെ ചില്ലകളില്‍ ഉണ്ടാവുന്ന കുരുവെടുത്ത് മുളപ്പിക്കണം. അപ്പോള്‍ നട്ടു പിടിപ്പിക്കുന്ന തൈ വളര്‍ന്ന് ആ ചില്ലയുടെ വണ്ണമാവുമ്പോള്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാവാന്‍ തുടങ്ങും. തടിയിലുണ്ടാവുന്ന ചക്കയില്‍ നിന്നും കുരുവെടുത്ത് നട്ടാല്‍ വളരെ താമസിച്ചായിരിക്കും കായ്ക്കുക.

 

plavila-kumbil

പഴുക്കപ്ലാവില വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് സഹിക്കാവുന്ന ചൂടോടുകൂടി കുളിച്ചാല്‍ പുറംവേദന, ശരീരവേദന എന്നിവയ്‌ക്കെല്ലാം ശമനം കിട്ടുന്നതിനു പുറമെ ക്ഷീണം മാറുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുന്നത് മലയാളികളുടെ പഴയ ശീലങ്ങളിലൊന്നാണ്.
കൊത്തുപണികള്‍ ചെയ്യാന്‍ കഴിയുന്ന പ്രൗഢിയുള്ള മരമെന്നറിയപ്പെടുന്നതുകൊണ്ട് രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാരുടെയും കീഴാളരുടെയും വീടുകളില്‍ പ്ലാവിന്റെ കട്ടിളയോ വാതിലുകളോ വയ്ക്കണമെങ്കില്‍ അധികാരികളുടെയോ കരപ്രമാണിമാരുടെയോ അനുവാദം കിട്ടണം. അല്ലാതെ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ വിധിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായിരുന്നു. പ്ലാവ് ആളു കൊള്ളാം അല്ലേ.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 265 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക