|    Jan 19 Thu, 2017 4:22 pm
FLASH NEWS

ചക്കംകുളങ്ങര: യുഡിഎഫിന് ജയം

Published : 30th July 2016 | Posted By: SMR

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയില്‍ ചക്കംകുളങ്ങരയില്‍ 28 ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിഗിരീഷ് 94 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ആകെ 1030 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 466 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിഗിരീഷനും 372 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി വിശാലാക്ഷി വേണുഗോപാലിനും 192 വോട്ടുകള്‍ എല്‍ഡി എഫ് സ്ഥാനാര്‍ഥി രാജേഷ് പൈ യും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി വേണുഗോപാല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഈ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശബരിഗിരീഷന്‍ 5 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. നഗരസഭയില്‍ മൂന്നാം സ്ഥാനത്തേക്ക് യുഡിഎഫ് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് 25 സീറ്റുകള്‍ നേടി വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്ര വിജയം കുറിച്ചു.
ഈ വിജയത്തോടെ ബിജെപിക്കും യുഡിഎഫിനും 12 സീറ്റുകള്‍ വീതമായി. നേരത്തേ ഒരു സീറ്റിന്റെ കുറവുണ്ടായിരുന്നതിനാല്‍ ബിജെപിയായിരുന്നു മുഖ്യ പ്രതിപക്ഷം. മരിച്ച വേണുഗോപാലിന്റെ ഭാര്യയായിരുന്നു ഇത്തവണ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക