|    Aug 14 Tue, 2018 1:53 pm
FLASH NEWS

ചക്കംകണ്ടം ശുചീകരണ പാക്കേജ്: 17.7 കോടിയുടെ പദ്ധതി എങ്ങുമെത്തിയില്ല

Published : 11th September 2017 | Posted By: fsq

 

ചാവക്കാട്: ചക്കംകണ്ടം ശുചീകരണ പാക്കേജ് നടപ്പിലാക്കാനായി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച 17.7 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയില്ല. രണ്ടു വര്‍ഷം മുമ്പാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. നിലവിലെ അഴുക്ക് ജലം പൂര്‍ണ്ണമായി കാളാനിപ്പുഴയിലേക്ക് ഒഴുക്കി വിടുക, തോടിന്റെ ആഴം കൂട്ടുക, പത്തു മീറ്റര്‍ വീതിയിലും നാല് മീറ്റര്‍ കനത്തിലും ചെമ്മണ്ണിടുക, തെങ്ങിന്‍ തടി ഉപയോഗിച്ച് പൈലിങ് നടത്തി മണ്ണിനെ ബലപ്പെടുത്തുക, കരിങ്കല്‍ കൊണ്ട് പാര്‍ശ്വഭിത്തികള്‍ കെട്ടുക, വലിയതോടിലൂടെ വരുന്ന മാലിന്യം സമീപപ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ തോടിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യുക തുങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്. ചക്കംകണ്ടത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് പൈപ്പ്് വഴിയെത്തുന്ന മാലിന്യം ശുചീകരിച്ച ശേഷമുള്ള വെള്ളം വലിയ തോട് വഴി കാളാനിപ്പുഴയിലേക്ക് ഒഴുക്കാനും തീരുമാനിച്ചിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പൈപ്പ് വഴിയല്ലാതെ വലിയതോട് വഴി വരുന്ന മാലിന്യം നീക്കാനുള്ളതാണ് ഈ പദ്ധതി. നാച്വറല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഓഫ് ഇന്ത്യ ഭാരവാഹികള്‍ പദ്ധതിയുടെ സാധ്യത കാണിച്ച് മുഖ്യമന്ത്രിക്ക് മൂന്ന് വര്‍ഷം മുമ്പ് നിവേദനം നല്‍കിയിരുന്നു. തൃശൂര്‍ ജില്ലാ മുന്‍കലക്ടര്‍ എം എസ് ജയ പ്രത്യേകം താല്‍പര്യമെടുത്തതിനെതുടര്‍ന്നാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കലിന്റെ വേഗത വര്‍ദ്ധിച്ചത്. പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയ്ക്കായി കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ യു.എസ്. ഗീത, സജു വര്‍ഗ്ഗീസ്, ചാവക്കാട് മൈനര്‍ ഇറിഗേഷനിലെ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും പദ്ധതിയെ കുറിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss