|    Oct 19 Fri, 2018 7:33 am
FLASH NEWS

ഘോഷയാത്രകള്‍ മുഖാമുഖം വരാന്‍ അനുവദിക്കില്ലെന്ന് പോലിസ്

Published : 11th September 2017 | Posted By: fsq

 

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി നാളില്‍ ബിജെപി-സിപിഎം പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ നടത്തുന്ന ഘോഷയാത്രകള്‍ക്ക് കടുത്ത നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ പോലിസ് തലത്തില്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംഘാടകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും യോഗം ഇന്നലെ സര്‍ക്കിള്‍ തലത്തിലും സബ്ഡിവിഷന്‍ തലത്തിലും വിളിച്ചുചേര്‍ത്തു. പോലിസ് തീരുമാനം അറിയിക്കുകയും ചെയ്തു. പരിപാടികളുടെ സമാധാനപരമായ നടത്തിപ്പിന് ഇരു പാര്‍ട്ടി നേതാക്കളും മുന്‍കൈയെടുക്കണമെന്ന് പോലിസ് നിര്‍ദേശം നല്‍കി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പലയിടത്തും പല സമയങ്ങളിലാണ് ഇരു പാര്‍ട്ടികള്‍ക്കും ഘോഷയാത്രകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.  ഒരേ റൂട്ടുകളില്‍ നടക്കുന്ന ഘോഷയാത്രകള്‍ മുഖാമുഖം വരാന്‍ പാടില്ല. ഇക്കാര്യം നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഘോഷയാത്ര കടന്നുപോവുന്ന റൂട്ടുകളില്‍ വാഹനനിയന്ത്രണം ഉണ്ടായിരിക്കും.  ഗതാഗത തടസ്സം ഉണ്ടാവുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളിലെ ഘോഷയാത്രകള്‍ വീഡിയോയില്‍ പകര്‍ത്തും. പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങളോ അവഹേളിക്കുന്ന പ്ലോട്ടുകളോ അനുവദിക്കില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss