|    Oct 22 Mon, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഘര്‍വാപസി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍എസ്എസ് പീഡനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യരുതെന്നും ഘര്‍വാപസി കേന്ദ്രങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ 11ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ ക്ലിഫ്ഹൗസിലേക്ക് തിരിയുന്ന റോഡില്‍ പോലിസ് തടഞ്ഞു. ഹാദിയ വിഷയത്തിലുള്‍െപ്പടെ അടിയന്തര നടപടികളിലേക്കു നീങ്ങിയ സര്‍ക്കാര്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഘര്‍വാപസി കേന്ദ്രങ്ങളുടെ കാര്യത്തില്‍ മൗനം തുടരുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് നദ്്‌വി പറഞ്ഞു. കേരളത്തിന്റെ മതേതരത്വ മുഖം സംരക്ഷിക്കാ ന്‍ ഭരണകൂടം അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ജനങ്ങള്‍ തെരുവിലിറങ്ങി ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിക്കും. അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ 65 ഓളം യുവതീയുവാക്കളെ ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയ വിവരം കേരളസമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ പൗരന് വകവച്ചുനല്‍കാന്‍ എക്കാലത്തും സംഘപരിവാരം വിമുഖത കാട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാനസമിതിയംഗം അര്‍ഷദ് മുഹമ്മദ് നദ്‌വി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് നവാസ്, അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹാദി, തച്ചോണം നിസാമുദ്ദീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss