|    Oct 19 Fri, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഘര്‍വാപസി കേന്ദ്രം : പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണം – പോപുലര്‍ ഫ്രണ്ട്

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ ആര്‍എസ്എസ് നിയന്ത്രിത ഘര്‍വാപസി കേന്ദ്രത്തെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍.  അഞ്ചുദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. സ്ഥാപനത്തിന് പോലിസ് സംരക്ഷണം നല്‍കി ഇപ്പോഴും നിര്‍ബാധം പ്രവര്‍ത്തിക്കുന്നത് ലജ്ജാകരമാണ്. വന്‍ ഗൂഢസംഘമാണ് പീഡനകേന്ദ്രത്തിനു പിന്നിലുള്ളത്. ആറുമാസം മുമ്പ് ഹൈക്കോടതി അന്വേഷിച്ചു നടപടിയെടുക്കാന്‍ നിര്‍ദേശിച്ച സ്ഥാപനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയാണ്.  ഘര്‍വാപസി പീഡനകേന്ദ്രങ്ങളില്‍ സംഘപരിവാര നേതാക്കളുടെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ഹിന്ദുത്വസംഘടനകള്‍ക്കൊപ്പം ചില യുക്തിവാദി നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ്. കേരളത്തില്‍ ഇസ്്‌ലാമോഫോബിയ പരത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരുവിഭാഗം യുക്തിവാദി ഗ്രൂപ്പ് പുലര്‍ത്തിപ്പോരുന്ന ഇസ്്‌ലാംവിരുദ്ധതയും ഇതിനു പിന്നിലുണ്ട്. കാസര്‍കോട് സ്വദേശി ആതിര ഉള്‍പ്പെടെ ഇസ്‌ലാം സ്വീകരിച്ച യുവതികളെ ശാരീരിക പീഡനം നടത്തുന്നതിന് ഈ അവിശുദ്ധ കൂട്ടുകെട്ടാണ് ഗൂഢാലോചന നടത്തുന്നത്. നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മതംമാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. മതമില്ലെന്നു പറയുന്ന യുക്തിവാദികളിലെ ഒരുവിഭാഗവും ഹിന്ദുത്വവക്താക്കളും ഒരുമിച്ച് ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യത്തെ ഇടിമുറികളില്‍ ചങ്ങലയ്ക്കിടുമ്പോള്‍ മതേതരസമൂഹത്തിന്റെ പ്രതികരണം ദുര്‍ബലമാണ്. അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയ ആര്‍ഷവിദ്യാ സമാജം പോലിസ് സഹായത്തോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സര്‍ക്കാരിന്റെ നിരുത്തരവാദ— സമീപനം വ്യക്തമാക്കുന്നു. മാനഭംഗം അടക്കമുള്ള കൊടിയ പീഡനങ്ങളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ മാത്രമല്ല, സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അംഗീകാരമില്ലാതെ നിരവധി മതംമാറ്റ പീഡനകേന്ദ്രങ്ങള്‍ സംഘപരിവാരം നടത്തുന്നുണ്ട്. നിഗൂഢ സംഘങ്ങളെയും സ്ഥാപനങ്ങളെയും അതുമായി ബന്ധപ്പെട്ട അവിശുദ്ധ കൂട്ടുകെട്ടുകളും വിശദമായി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നു സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss