|    Jul 23 Mon, 2018 11:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ രാഹുല്‍ ശ്രമിക്കുന്നു : ബിജെപി

Published : 7th September 2017 | Posted By: fsq

 

ന്യൂ ഡല്‍ഹി:  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി. ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ബിജെപി അനുയായികളാണെന്ന രാഹുലിന്റെ ആരോപണം വിശ്വാസയോഗ്യമല്ലാത്തതും അടിസ്ഥാനരഹിതവുമാണ്. ലങ്കേഷിന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കര്‍ണാടക സര്‍ക്കാരിനോടാവശ്യപ്പെട്ടു. 2016 ആഗസ്തില്‍ കല്‍ബുര്‍ഗി വധക്കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ബിജെപിക്കും പോഷകസംഘടനകള്‍ക്കും പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബിജെപിക്കോ സഖ്യകക്ഷികള്‍ക്കോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഇത്തരം പ്രസ്താവനകളിറക്കുന്നതിനുമുമ്പ് കര്‍ണാടകയിലെ ക്രമസമാധാനവും ഭരണവീഴ്ചയും പഠിക്കണമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss