|    Apr 26 Thu, 2018 11:07 pm
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് വധം: ഹിന്ദുസംഘടനാ നേതാവ് കസ്റ്റഡിയില്‍

Published : 3rd March 2018 | Posted By: sruthi srt

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ ഹിന്ദുസംഘടനാ നേതാവിനെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 18ന് തോക്കും തിരകളുമായി ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ബംഗളൂരുവിലെ മാണ്ഡ്യ ജില്ലയില്‍നിന്നുള്ള കെ ടി നവീന്‍കുമാറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ക്രൈംബ്രാഞ്ചിന്റെ പരാതിയില്‍ സിറ്റി ബസ്സ്റ്റാന്റില്‍നിന്നാണ് വെടിയുണ്ടകളുമായി ഇയാള്‍ അറസ്റ്റിലായത്.

തോക്കുകളെയും വെടിയുണ്ടകളെയും കുറിച്ച് മാഥുരില്‍നിന്നുള്ള കൂട്ടുകാരുമായി നടത്തിയ സംഭാഷണത്തിനിടെ കൊലപാതകകേസുമായി ബന്ധമുണ്ടെന്ന് ഇയാള്‍ പരാമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നിരവധി തവണ ഇയാളെ ചോദ്യം ചെയ്തു കഴിഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ പരിധിയിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുത്വ യുവസേന, സനാഥന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതാ സമിതി തുടങ്ങിയ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. 2017 സപ്തംബര്‍ 15നായിരുന്നു സ്വവസതിക്കു മുമ്പില്‍വച്ച് ഗൗരി ലങ്കേഷ് അജ്ഞാത സംഘത്തിന്റെ തോക്കിനിരയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss