|    Oct 19 Fri, 2018 6:37 am
FLASH NEWS

ഗൗരി ലങ്കേഷ് വധം: സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധ സംഗമവും തെരുവ് നാടകവും

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷനും സംയുക്തമായി സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ സംഗമവും തെരുവ് നാടകവും സംഘടിപ്പിച്ചു. എസ്‌യുസിഐ (കമ്മ്യൂനിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി എസ് ബാബു പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. ഗൗരിലങ്കേഷിനെ പോലുള്ള പുരോഗമനകാരികളെ നിശബ്ദരാക്കിയാല്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയവും ആദര്‍ശവും ഇല്ലാതാവില്ലെന്ന് അദ്ദേഹം പറഞ്ഞു.എഐഎംഎസ്എസ് സംസ്ഥാനപ്രസിഡന്റ് മിനി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി ഷൈല കെ ജോണ്‍ മുഖ്യപ്രസംഗം നടത്തി. എഐഡിവൈഒ സംസ്ഥാനസെക്രട്ടറി ഇ വി പ്രകാശ്, എഐഎംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ ഷീല, എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി പ്രശാന്ത് കുമാര്‍, എഐഡിഎസ്ഒ സംസ്ഥാന ട്രഷറര്‍ ആര്‍ അപര്‍ണ, എ സബൂറ, കെ പി സാല്‍വിന്‍, സുജിത് സംസാരിച്ചു. എഐഡിവൈഒ നാടകസംഘം “വരൂ ഈ തെരുവിലെ രക്തം കാണൂ” എന്ന നാടകം അവതരിപ്പിച്ചു. സി ഹണി സംവിധാനം ചെയ്ത നാടകത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എം പ്രദീപന്‍, റ്റി ആര്‍ രാജിമോള്‍, ആര്‍ അപര്‍ണ, റ്റി ഷിജിന്‍, അനീഷ് തകഴി, മീനാക്ഷി ആര്‍ എന്നിവര്‍ നാടകാവതരണത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss