|    Jul 17 Tue, 2018 10:55 pm
FLASH NEWS

ഗൗരി ലങ്കേഷ് വധം : സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു

Published : 24th September 2017 | Posted By: fsq

 

പാലക്കാട്: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടായ വധത്തിലും ആലപ്പുഴ ഏഷ്യാനൈറ്റ് ന്യൂസിനെതിരെ നടന്ന അക്രമത്തിലും സീനിയര്‍ ജേണലിസ്റ്റ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഇപിഎഫ് വിഹിതം വര്‍ധിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാലക്കാട് പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ വാങ്ങുന്നവരെ സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. യൂനിയന്‍ സംസ്ഥാന സമ്മേളനം ഡിസംബറില്‍ തിരുവനന്തപുരത്ത് നടത്തും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്‌കാരിക നായകര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് എം അഷറഫ്, വൈസ് പ്രസിഡന്റുമാരായ ജെ ആര്‍ പറത്തറ, ഫ്രാന്‍സീസ് പുലിക്കോടന്‍, എം ടി ഉദയകുമാര്‍, വെച്ചൂചിറ മധു, പി ജയനാഥ്,ജില്ലാ പ്രസിഡന്റ് ജി പ്രഭാകരന്‍, ജില്ലാ സെക്രട്ടറി വി കൃഷ്ണന്‍ കുട്ടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss