|    Jul 20 Fri, 2018 8:14 am
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് വധം: സഹോദരനെ ചോദ്യം ചെയ്തു

Published : 13th September 2017 | Posted By: shadina sdna


ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ 17 വര്‍ഷമായി ഗൗരിയും സഹോദരനും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006ല്‍ ഗൗരി പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സമിതിയില്‍ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss