|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം : മാവോവാദികള്‍ക്ക് പങ്കില്ലെന്ന് എസ്‌ഐടി

Published : 20th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാവോവാദി സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്‌ഐടി) ലഭിച്ചിട്ടില്ലെന്ന് ഉന്നത പോലിസ് വൃത്തങ്ങള്‍. ഇതേത്തുടര്‍ന്ന്, കര്‍ണാടകയിലെ മാവോവാദി സ്വാധീനമുള്ള ദക്ഷിണ കന്നട, ചിക്മഗളൂരു, ഉഡുപ്പി എന്നിവിടങ്ങളില്‍ നിന്ന് എസ്‌ഐടി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടുണ്ട്.   മാവോവാദി  സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന  പലര്‍ക്കും ഗൗരിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വൈരാഗ്യം അല്ലായിരുന്നു എന്നും പോലിസ്  വ്യക്തമാക്കി. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട്  ഗുണ്ടാ പശ്ചാത്തലമുള്ള പത്രപ്രവര്‍ത്തകന്‍ അഗ്നി ശ്രീധറിനെ എസ്‌ഐടി ചോദ്യംചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss