|    Oct 19 Fri, 2018 10:57 pm
FLASH NEWS

ഗൗരി ലങ്കേഷ് വധം: പ്രതിഷേധസംഗമം നടത്തി

Published : 9th September 2017 | Posted By: fsq

 

തിരൂര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) തിരൂര്‍ ഡിവിഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരില്‍ പ്രതിഷേധസംഗമം നടത്തി. തങ്ങള്‍ക്കെതിരെ സംസാരിക്കുകയോ എഴുതുയോ ചെയ്യുന്ന ബുദ്ധിജീവികളെയും എഴുത്തുകാരെയും ആശയപരമായി നേരിടുന്നതില്‍ പരാജയപ്പെടുപ്പോള്‍ അവരെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് അപകടകരമാം വിധം വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മത നിരപേക്ഷ-പുരോഗമന ശക്തികളുടെ വിശാലമായ ഐക്യം ശക്തിപ്പെടുത്തി, ഇന്ത്യയുടെ ബഹുസ്വരതയും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വി സി ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ രവി, കെ പി നൗഷാദ്, കെ വിജയന്‍, സലീം സംസാരിച്ചു. കോട്ടക്കല്‍: പറയുന്ന നാക്കും എഴുതുന്ന കയ്യും വെട്ടിമാറ്റുന്നതാണ് യഥാര്‍ഥ ഫാസിസമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ കോട്ടക്കല്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഫ്ദര്‍ ഹാഷ്മി മുതലാണ് സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും ഫാസിസത്തിന്റെ വെടിയുണ്ടക്കു ഇരയാകാന്‍ തുടങ്ങിയത്. അതിലെ എറ്റവും ഒടുവിലത്തെ കണ്ണിയാണ് ഗൗരി ലങ്കേഷ്. ഏതു ഭക്ഷണം കഴിക്കാനും, ഏതുവസ്ത്രം ധരിക്കാനും, വിരുദ്ധമായ ആശയങ്ങള്‍കെതിരെ പ്രതികരിക്കാനും ഓരോ പൗരനും അവകാശമുണ്ട്. ഇതേ അവകാശം തന്നെയാണ് മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്കുമുള്ളത്. അതിനെ ചോദ്യംചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ല. എം ടിവാസുദേവന്‍നായര്‍, ഡോ. എം.എം. ബഷീര്‍ തുടങ്ങിയ പലരും അസഹിഷ്ണുതയുടെ ഇരയാണ്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിച്ചുയരുകയാണ്. അതില്‍ ഓരോ മാധ്യമ പ്രവര്‍ത്തകനും സ്വന്തം കര്‍തവ്യം നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡണ്ട് സന്ദീപ് കെ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹനീഫ് എടരിക്കോട്, ഖജാഞ്ചി  ഊരാളി ജയപ്രകാശ്, രമേശ് ആതവനാട്, പ്രമേഷ്‌കൃഷ്ണ, എ പി സത്യനാഥ്, സുബൈര്‍ കല്ലന്‍ സംസാരിച്ചു.പുത്തനത്താണി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു  കൊന്ന ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍  പുത്തനത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ സി സമീര്‍,എം കെ സകരിയ്യ,പി എ ശംസുദ്ദീന്‍, ഷാജി വളവന്നൂര്‍ നേതൃത്വം നല്‍കി.ചേളാരി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ മൃഗീയമായ കൊലചെയ്തതില്‍ പ്രതിഷേധിച്ച് എന്‍സിപി വള്ളിക്കുന്ന് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ വായ മൂടിക്കെട്ടി പ്രതിഷേധറാലിയും യോഗവും നടത്തി.   പ്രതിഷേധറാലി എന്‍സിപി ന്യൂനപക്ഷ വകുപ്പ് ജില്ലാ പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. മൂച്ചിക്കല്‍ കാരിക്കുട്ടി അധ്യക്ഷത വഹിച്ചു. മഹാത്മജിയെ വധിച്ചതോക്ക് താഴെയിടാന്‍ വര്‍ഗീയ ശക്തികള്‍ തയ്യാറാവാത്തത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ഇതിനെതിരെ ബഹുജനങ്ങള്‍ ഒന്നടങ്കം പ്രക്ഷോഭരംഗത്തിറങ്ങണമെന്നും അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു. എന്‍സിപി ജില്ലാ സെക്രട്ടറി എം വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മംഗലശേരി കേശവന്‍, കെ പി രഘുനാഥ്, കെ പി പോള്‍, കെ പി മുഹമ്മദ് കുട്ടി, എന്‍ എം കരീം, വിശ്വന്‍ കുത്തിരേഴി, കൊണ്ടാടന്‍ മൊയ്തീന്‍ കുട്ടി ഹാജി., മുള്ളുങ്ങല്‍ അബ്ദുറഹിമാന്‍ സംസാരിച്ചു.   റാലിക്ക് ഷാഫി പറമ്പിില്‍ പീടിക, പുരുഷു വള്ളിക്കുന്ന്.റഫീഖ് അരിയല്ലൂര്‍, കെ അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss