|    Apr 25 Wed, 2018 12:27 pm
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷ് വധം: നവീന്‍കുമാര്‍ കുറ്റം സമ്മതിച്ചുവെന്ന് പോലിസ്

Published : 19th March 2018 | Posted By: G.A.G

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ പിടിയിലായ പ്രതി നവീന്‍കുമാര്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. പ്രവീണ്‍ എന്നയാള്‍ക്കാപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തില്‍നിന്നാണ്  കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ഗൂഡാലോചന നടത്തിയ സ്ഥലവും കൊലപാതകം നടത്തിയ രീതിയും നവീന്‍  കാണിച്ചുതന്നതായും പൊലീസ പറഞ്ഞു.  നുണപരിശോധനക്ക് വിധേയനാകാമെന്ന് ഇയാള്‍ സമ്മതിച്ചിട്ടുമുണ്ട്. ഇയാള്‍ തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയതായി തെളിവ് ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss