|    Oct 16 Tue, 2018 8:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം : കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ സിദ്ധരാമയ്യ

Published : 12th September 2017 | Posted By: fsq

 

ബംഗളൂരു:ഗൗരിക്ക് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ പരാമര്‍ശത്തിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിയമമന്ത്രി പദത്തിലിരുന്ന് രവിശങ്കര്‍ നടത്തിയത് ഉത്തരവാദിത്വബോധമില്ലാത്ത പ്രസ്താവനയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗൗരിക്ക് വധഭീഷണിയുണ്ടെന്നത് സംസ്ഥാന സര്‍ക്കാരിന് അറിയാമായിരുന്നു. അവര്‍ സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയില്ലെന്നുമായിരുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന. എന്നാല്‍, ഗൗരി സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭീഷണിയുള്ളതായി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ ഗൗരിയുടെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി അതിനുള്ള തെളിവുകള്‍ കൂടി നല്‍കണമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസിനും ബിജെപിക്കുമുള്ളതെന്നാണ് ഗൗരിയുടെ കൊലപാതക വാര്‍ത്തയോട് രാഹുല്‍ പ്രതികരിച്ചിരുന്നത്. അന്വേഷണത്തിന് ഒടുവില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയും അവര്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്നും അന്വേഷണം സിബിഐയോ എസ്‌ഐടിയോ നടത്തണോയെന്നത്  സര്‍ക്കാര്‍ തീരുമാനിക്കട്ടേയെന്നും യെദ്യൂരപ്പ  പറഞ്ഞു.സംഘപരിവാര സംഘടനയായ ആര്‍എസ്എസില്‍ ഉള്ളവരാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലെന്ന് ആരോപിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീല്‍ നോട്ടീസയച്ചു. മൂന്നു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് നിരുപാധിക മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോവുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss