|    Aug 20 Mon, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

Published : 10th August 2018 | Posted By: kasim kzm

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബലഗാവിയില്‍ നിന്നു ബുധനാഴ്ചയാണു കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടുപേരെ ചോദ്യംചെയ്യുകയാണ്. ഒരാളുടെ അറസ്റ്റ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ബലഗാവിയിലെ സംബാജി ഗല്ലി മഹാദ്‌വര്‍ പ്രദേശത്തു താമസിക്കുന്ന ഭാരത് ആണ് അറസ്റ്റിലായത്.
പ്രദേശത്ത് ദിവസങ്ങളോളം ക്യാംപ് ചെയ്ത് സംഘം അന്വേഷണം നടത്തിയിരുന്നു. ഭാരത്, പ്രദേശത്ത് ഹോട്ടല്‍ നടത്തുന്നയാളാണെന്നാണ് പ്രാഥമിക വിവരം.
കേസിലെ മുഖ്യപ്രതി പരശുറാം വാഗ്മറെയ്ക്ക് വെടിവയ്പില്‍ പരിശീലനം ലഭിച്ചത് ബലഗാവിയില്‍ നിന്നാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss