|    Jul 23 Mon, 2018 11:18 pm
FLASH NEWS

ഗൗരി ലങ്കേഷ് വധം : ഏറ്റുമാനൂരില്‍ ഇസ്‌കഫിന്റെ പ്രതിഷേധ റാലി

Published : 8th September 2017 | Posted By: fsq

 

ഏറ്റുമാനൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ചിന്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ പ്രതിഷേധിച്ച്  ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപറേഷന്‍ ആന്റ് ഫ്രന്റ്ഷിപ്പ് (ഇസ്‌കഫ്) ജില്ലാ കമ്മിറ്റി ഏറ്റുമാനൂരില്‍ പ്രതിഷേധ റാലി നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 100ഓളം പേര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. പ്ലാക്കാര്‍ഡുകളും കരിങ്കൊടികളുമേന്തി നടത്തിയ പ്രതിഷേധ റാലി ഏറ്റുമാനൂര്‍ കോടതിപടി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി പേരൂര്‍ ജങ്ഷനിലാണ് സമാപിച്ചത്. ഇസ്‌കഫ് സംസ്ഥാന എക്‌സി. അംഗം ബേബി ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സിലംഗം കെ ഐ കുഞ്ഞച്ചന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ്, കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി എസ് അന്‍സാരി, ഇസ്‌കഫ് സംസ്ഥാന എക്‌സി. അംഗം വി വൈ പ്രസാദ്, ജില്ലാ സെക്രട്ടറി റോജന്‍ ജോസ്, സംസ്ഥാന കമ്മറ്റി അംഗം രാജേഷ് രാജന്‍, അഡ്വ.ആര്‍ ബിനു  സംസാരിച്ചു.പ്രതിഷേധ റാലിക്കും പ്രകടനത്തിനും ഇസ്‌കഫ് നേതാക്കളായ ബിജു തോമസ്, ഇ ജി വിജയന്‍, അഡ്വ. ദീപു വിശ്വനാഥ്, പി എസ് സുകുമാരന്‍, ഇ ആര്‍ പ്രകാശ്, എം വി കണ്ണന്‍, കെ ജെ അച്ചന്‍കുഞ്ഞ്, ഷേര്‍ളി പ്രസാദ്, ബിന്ദുമോള്‍ സ്റ്റീഫന്‍, ബിന്ദു പ്രശാന്ത്, സരള ബാലകൃഷ്ണന്‍, അഖില്‍ വിഷ്ണു, മനോജ് ഗോപാലകൃഷ്ണന്‍, എം സി ജോസ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss