|    Jul 21 Sat, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗൗരി ലങ്കേഷ് വധം: എസ്‌ഐടി അന്വേഷണം തുടങ്ങി

Published : 8th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. അന്വേഷണത്തിനായി ഇന്റലിജന്‍സ് ഐജി പി ബി കെ സിങ്, ഡിസിപി എം എന്‍ അനുച്ഛേദ് എന്നിവരുടെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക സംഘം ബുധനാഴ്ചയാണ് രൂപീകരിച്ചത്. പോലിസ് പിടിച്ചെടുത്ത സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.  ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ കടുത്ത നിലപാടു സ്വീകരിച്ച ഗൗരി ലങ്കേഷ് ചൊവ്വാഴ്ചയാണ് ബംഗളൂരുവിലെ സ്വവസതിയില്‍ വെടിയേറ്റു മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss